SPORTS
ഇഞ്ചുറി ടൈം മുംബൈ ടൈം
മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോൾ ആദ്യപാദ സെമിയിൽ മുംബൈ സിറ്റി എഫ്സി 3-2ന് എഫ്സി ഗോവയെ തോൽപ്പിച്ചു. ഇഞ്ചുറി ടൈമിൽ രണ്ട് ഗേൾ നേടിയായിരുന്നു മുംബൈയുടെ ജയം. മാത്രമല്ല, മുംബൈ നേടിയ മൂന്ന് ഗോളും 90-ാം മിനിറ്റുകളിലായിരുന്നു. ലാലിൻസ്വാല ഛാങ്തെ (90’, 90+6’) ഇരട്ട ഗോൾ നേടിയപ്പോൾ വിക്രം പ്രതാപ് സിംഗിന്റെ (90+1’) വകയായിരുന്നു ഒരു ഗോൾ. ബോറിസ് സിംഗ് (16’), ബ്രണ്ടൻ ഫെർണാണ്ടസ് (56’) എന്നിവർ ഗോവയ്ക്ക് 2-0ന്റെ ലീഡ് നൽകിയിരുന്നു.
Source link