SPORTS

2011: വാ​​ൽ​​ത്താ​​ട്ടി 120*


ആ​​ളി​​ക്ക​​ത്തി​​യ​​ശേ​​ഷം കെ​​ട്ടു​​പോ​​യ താ​​ര​​മാ​​ണ് പോ​​ൾ വാ​​ൽ​​ത്താ​​ട്ടി. ഐ​​പി​​എ​​ൽ ആ​​രാ​​ധ​​ക​​ർ മ​​റ​​ക്കാ​​ത്ത പേ​​രു​​ക​​ളി​​ൽ ഒ​​ന്ന്. 2011 ഐ​​പി​​എ​​ൽ സീ​​സ​​ണി​​ലാ​​യി​​രു​​ന്നു പോ​​ൾ വാ​​ൽ​​ത്താ​​ട്ടി​​യു​​ടെ ബാ​​റ്റിം​​ഗ് സ്ഫോ​​ട​​നം ആ​​രാ​​ധ​​ക​​ർ ക​​ണ്ട​​ത്. പ​​ഞ്ചാ​​ബി​​നു​​വേ​​ണ്ടി 2011 സീ​​സ​​ണി​​ൽ 14 മ​​ത്സ​​ങ്ങ​​ളി​​ൽ​​നി​​ന്ന് ര​​ണ്ട് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും ഒ​​രു സെ​​ഞ്ചു​​റി​​യും ഉ​​ൾ​​പ്പെ​​ടെ 463 റ​​ണ്‍​സ് വാ​​ൽ​​ത്താ​​ട്ടി നേ​​ടി. 2011 സീ​​സ​​ണി​​ൽ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​നെ​​തി​​രേ പോ​​ൾ വാ​​ൽ​​ത്താ​​ട്ടി 63 പ​​ന്തി​​ൽ പു​​റ​​ത്താ​​കാ​​തെ നേ​​ടി​​യ 120 റ​​ണ്‍​സാ​​യി​​രു​​ന്നു ചേ​​സിം​​ഗി​​നി​​ടെ ഇ​​തു​​വ​​രെ​​യു​​ള്ള ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്കോ​​ർ. 2024 സീ​​സ​​ണി​​ൽ ചെ​​ന്നൈ​​ക്കെ​​തി​​രേ ല​​ക്നോ​​യു​​ടെ മാ​​ർ​​ക്ക​​സ് സ്റ്റോ​​യി​​ൻ​​സ് 124 നോ​​ട്ടൗ​​ട്ടു​​മാ​​യി ആ ​​റി​​ക്കാ​​ർ​​ഡ് ത​​ക​​ർ​​ത്തു.

2009 മു​​ത​​ൽ 2013വ​​രെ​​യു​​ള്ള നാ​​ല് സീ​​സ​​ണ്‍​കൊ​​ണ്ട് ക​​രി​​യ​​ർ അ​​വ​​സാ​​നി​​ച്ച ക​​ളി​​ക്കാ​​ര​​നാ​​ണ് വാ​​ൽ​​ത്താ​​ട്ടി. 2013 സീ​​സ​​ണി​​ൽ ഒ​​രു ഐ​​പി​​എൽ മ​​ത്സ​​രം മാ​​ത്ര​​മാ​​ണ് ക​​ളി​​ച്ച​​ത്. 2014 സീ​​സ​​ണി​​ൽ ലേ​​ല​​ത്തി​​ൽ എ​​ടു​​ക്കാ​​ൻ ടീ​​മു​​ക​​ൾ ത​​യാ​​റാ​​യി​​ല്ല. എ​​യ​​ർ ഇ​​ന്ത്യ​​യി​​ൽ സ്പോ​​ർ​​ട്സ് ക്വാ​​ട്ട​​യി​​ൽ ജോ​​ലി ല​​ഭി​​ച്ചി​​രു​​ന്നു. എ​​യ​​ർ ഇ​​ന്ത്യ​​ക്കു വേ​​ണ്ടി മാ​​ത്ര​​മാ​​യി വാ​​ൽ​​ത്താ​​ട്ടി​​യു​​ടെ ക്രി​​ക്ക​​റ്റ് ജീ​​വി​​തം ഒ​​തു​​ങ്ങി.


Source link

Related Articles

Back to top button