വാടകക്കൊലപാതകവും മോഷണവും ലഹരിക്കടത്തും തൊഴിലുകൾ; യുപി പൊലീസിന്റെ മൊബൈൽ ആപ്പ് വിവാദത്തിൽ
വാടകക്കൊലപാതകവും മോഷണവും ലഹരിക്കടത്തും തൊഴിലുകൾ | Smuggler and killer listed as proffesions in UP Police App | Kerala News | Malayalam News | Manorama News
വാടകക്കൊലപാതകവും മോഷണവും ലഹരിക്കടത്തും തൊഴിലുകൾ; യുപി പൊലീസിന്റെ മൊബൈൽ ആപ്പ് വിവാദത്തിൽ
ഓൺലൈൻ ഡെസ്ക്
Published: April 24 , 2024 09:07 AM IST
1 minute Read
പ്രതീകാത്മക ചിത്രം. Image Credits: ipopba/Istockphoto.com
ലക്നൗ∙ വാടകക്കൊലയാളി, ലഹരിക്കടത്ത്, ചൂതാട്ടം, മോഷണം, നാടോടികർ, യാചകർ എന്നിവരെ തൊഴിലാളികളാക്കി ഉത്തർപ്രദേശ് പൊലീസിന്റെ മൊബൈൽ ആപ്പ്. യുപിസിഒപി എന്നറിയപ്പെടുന്ന ആപ്ലിക്കേഷൻ, ഉത്തർപ്രദേശിൽ താമസസൗകര്യം തേടുന്ന അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പ്രധാനമായും ഉപയോഗിക്കുന്നത്. വാടക കൊലയാളിയും ലഹരിക്കടത്തുകാരുമെല്ലാം കുടിയേറ്റ വെരിഫിക്കേഷൻ വിഭാഗത്തിനു കീഴിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി.
Thank you for pointing it out. The dropdown is based on the master data populated by the NCRB. Other states have also flagged this issue with the concerned agency. We are taking it up with them to rectify the anomaly. https://t.co/k8psrw4TLa— UP POLICE (@Uppolice) April 20, 2024
ഡ്രോപ്പ്ഡൗൺ മെനുവിന്റെ സ്‌ക്രീൻഷോട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെയാണ് സംഭവം ഉത്തർപ്രദേശ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ‘‘അപാകത ചൂണ്ടിക്കാണിച്ചതിനു നന്ദി. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ നൽകുന്ന മാസ്റ്റർ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ഡ്രോപ്പ്ഡൗൺ. മറ്റ് സംസ്ഥാനങ്ങളിലും ഈ പ്രശ്നമുണ്ട്. ഈ അപാകത പരിഹരിക്കാൻ ബന്ധപ്പെട്ട ഏജൻസിയെ ഞങ്ങൾ ബന്ധപ്പെടുന്നു’’–ഉത്തർപ്രദേശ് പൊലീസ് വ്യക്തമാക്കി. ഗൂഗിൾ പ്ലേ സ്റ്റോറിൽ 10 ലക്ഷത്തിലധികം പേരാണ് ഈ ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്.
English Summary:
Smuggler and killer listed as proffesions in UP Police App
mo-technology-mobileapp 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-uttarpradesh m372ohij9869vmp0tbnubaaj4
Source link