SPORTS

ജോ​​ക്കോ, ബോ​​ണ്‍​മ​​തി ലോക താ​​ര​​ങ്ങ​​ൾ


മാ​​ഡ്രി​​ഡ്: 2024ലെ ​​ഏ​​റ്റ​​വും മി​​ക​​ച്ച കാ​​യി​​ക താ​​ര​​ങ്ങ​​ൾ​​ക്കു​​ള്ള ലോ​​റ​​സ് പു​​ര​​സ്കാ​​രം സെ​​ർ​​ബി​​യ​​ൻ ടെ​​ന്നീ​​സ് താ​​രം നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ചി​​നും സ്പാ​​നി​​ഷ് ഫു​​ട്ബോ​​ള​​ർ ഐ​​റ്റാ​​ന ബോ​​ണ്‍​മ​​തി​​ക്കും. കാ​​യി​​ക മേ​​ഖ​​ല​​യി​​ലെ ഓ​​സ്ക​​ർ എ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന പു​​ര​​സ്കാ​​ര​​മാ​​ണ് ലോ​​റ​​സ് വേ​​ൾ​​ഡ് സ്പോ​​ർ​​ട്സ് അ​​വാ​​ർ​​ഡ്. കാ​​യി​​ക ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച പു​​രു​​ഷ താ​​ര​​മാ​​യാ​​ണ് 24 ഗ്രാ​​ൻ​​സ്‌​ലാം ​സിം​​ഗി​​ൾ​​സ് കി​​രീ​​ട​​ങ്ങ​​ളു​​ള്ള ജോ​​ക്കോ​​വി​​ച്ച് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്. 2023 ഫി​​ഫ വ​​നി​​താ ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ളാ​​യ സ്പാ​​നി​​ഷ് ടീം ​​അം​​ഗ​​മാ​​ണ് ഐ​​റ്റാ​​ന ബോ​​ണ്‍​മ​​തി. 2023 ലോ​​ക​​ക​​പ്പി​​ലെ മി​​ക​​ച്ച താ​​ര​​ത്തി​​നു​​ള്ള ഗോ​​ൾ​​ഡ​​ൻ ബോ​​ൾ പു​​ര​​സ്കാ​​ര​​വും ഇ​​രു​​പ​​ത്താ​​റു​​കാ​​രി​​യാ​​യ ബോ​​ണ്‍​മ​​തി​​ക്കാ​​യി​​രു​​ന്നു. അ​​ത്‌​ല​​റ്റു​​ക​​ളാ​​യ ജ​​മൈ​​ക്ക​​യു​​ടെ ഷെ​​റി​​ക്ക ജാ​​ക്സ​​ണ്‍, കെ​​നി​​യ​​യു​​ടെ ഫെ​​യ്ത് കി​​പ്യേ​​ഗോ​​ണ്‍, അ​​മേ​​രി​​ക്ക​​യു​​ടെ ഷാ​​കാ​​രി റി​​ച്ചാ​​ർ​​ഡ്സ​​ണ്‍, പോ​​ളി​​ഷ് ടെ​​ന്നീ​​സ് താ​​രം ഇ​​ഗ ഷ്യാ​​ങ്ടെ​​ക്, അ​​മേ​​രി​​ക്ക​​ൻ സ്കീ​​യിം​​ഗ് താ​​രം മൈ​​ക്കേ​​ല ഷി​​ഫ്രി​​ൻ എ​​ന്നി​​വ​​രെ പി​​ന്ത​​ള്ളി​​യാ​​ണ് 2024ലെ ​​മി​​ക​​ച്ച വ​​നി​​താ താ​​ര​​ത്തി​​നു​​ള്ള പു​​ര​​സ്കാ​​രം ബോ​​ണ്‍​മ​​തി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

റി​​ക്കാ​​ർ​​ഡ് ജോ​​ക്കോ ലോ​​റ​​സ് പു​​ര​​സ്കാ​​രം ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ത​​വ​​ണ നേ​​ടു​​ന്ന താ​​രം എ​​ന്ന റി​​ക്കാ​​ർ​​ഡി​​ന് ഒ​​പ്പം ജോ​​ക്കോ​​വി​​ച്ച് എ​​ത്തി. അ​​ഞ്ചാം ത​​വ​​ണ​​യാ​​ണ് ജോ​​ക്കോ​​വി​​ച്ച് പു​​ര​​സ്കാ​​ര​​ത്തി​​ന് അ​​ർ​​ഹ​​നാ​​കു​​ന്ന​​ത്. സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ മു​​ൻ ടെ​​ന്നീ​​സ് താ​​ര​​മാ​​യ റോ​​ജ​​ർ ഫെ​​ഡ​​റ​​റും അ​​ഞ്ച് ത​​​​വണ ലോ​​റ​​സ് പു​​ര​​സ്കാ​​രം സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.


Source link

Related Articles

Back to top button