മലേഷ്യയില്‍ നേവി ഹോലികോപ്ടറുകള്‍ നിയന്ത്രണംവിട്ട് കൂട്ടിയിടിച്ച് തകര്‍ന്നു; 10 മരണം
ലൂമുട്ട്: മലേഷ്യയില്‍ രണ്ട് നേവി ഹെലികോപ്ടറുകള്‍ തമ്മിലിടിച്ച് ഉണ്ടായ അപകടത്തല്‍ 10 മരണം. റോയല്‍ മലേഷ്യന്‍ നേവി പരേഡിന് മുന്നോടിയായി ലൂമുട്ട് നേവല്‍ ബേസില് നടന്ന പരിശീലന പറക്കലിനിടെ രാവിലെ 9.32-ഓടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട ഹെലികോപ്ടറുകള്‍ തമ്മിലിടിച്ചാണ് അപകടം ഉണ്ടായത്. ഹെലികോപ്ടറിനുള്ളില്‍ ഉണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. റോയല്‍ മലേഷ്യന്‍ നേവിയുടെ 90-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പരിശീലനം നടന്നിരുന്നത്. എ.ഡബ്ല്യു.139 ഹെലികോപ്ടറും ഫെനെക് ലൈറ്റ് വെയിറ്റ് ഹെലികോപ്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. എ.ഡബ്ല്യു.139-ല്‍ ഏഴുപേരും ഫെനെകില്‍ നാലുപേരുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍പെട്ട എല്ലാവരേയും ലൂമുട്ട് സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ എല്ലാവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു.
Source link