WORLD

കിര്‍ഗിസ്താനില്‍ മഞ്ഞുറഞ്ഞ വെള്ളച്ചാട്ടത്തില്‍പ്പെട്ട് ഇന്ത്യക്കാരനായ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു


ബിഷ്‌കെക്: കിര്‍ഗിസ്താനില്‍ മഞ്ഞുറഞ്ഞ വെള്ളച്ചാട്ടത്തില്‍പ്പെട്ട് ഇന്ത്യക്കാരനായ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. ആന്ധ്രാപ്രദേശിലെ അനകപെല്ല സ്വദേശിയായ ദസരി ചന്ദു (21) ആണ് മരിച്ചത്. കിര്‍ഗിസ്താനിലെ ഒരു മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു ചന്ദു.പരീക്ഷയ്ക്കുശേഷം ഞായറാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം കോളേജിനടുത്തുള്ള വെള്ളച്ചാട്ടത്തിലേക്ക് പോയതാണ് ചന്ദു. ആന്ധ്രാപ്രദേശില്‍ നിന്നുതന്നെയുള്ള നാല് സുഹൃത്തുക്കളാണ് ചന്ദുവിന്റെ ഒപ്പം ഉണ്ടായിരുന്നത്.


Source link

Related Articles

Back to top button