‘പരാതി ലഭിച്ചു, പരിശോധിക്കുന്നു’ : പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിൽ ഒടുവിൽ പ്രതികരിച്ച് തിര. കമ്മിഷൻ
‘പരാതി ലഭിച്ചു, പരിശോധിക്കുന്നു’ : പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിൽ ഒടുവിൽ പ്രതികരിച്ച് തിര. കമ്മിഷൻ – Election Commission respond to Narendra Modi’s speech – Manorama Online | Malayalam News | Manorama News
‘പരാതി ലഭിച്ചു, പരിശോധിക്കുന്നു’ : പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിൽ ഒടുവിൽ പ്രതികരിച്ച് തിര. കമ്മിഷൻ
ഓൺലൈൻ ഡെസ്‍ക്
Published: April 23 , 2024 03:20 PM IST
Updated: April 23, 2024 04:04 PM IST
1 minute Read
പ്രധാനമന്ത്രി നരേന്ദ്ര മോദി. (Photo by R.Satish BABU / AFP)
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തിൽ പരാതി ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ. പ്രസംഗം പരിശോധിച്ചുവരുകയാണെന്നും കമ്മിഷൻ അറിയിച്ചു. കോൺഗ്രസ് അധികാരത്തിലേറിയാൽ മുസ്‍ലിംകൾക്കു സ്വത്തു വീതിച്ചു നൽകുമെന്നായിരുന്നു രാജസ്ഥാനിൽ നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞത്. പരാമർശം വിവാദമായതിനു പിന്നാലെ ഉത്തർപ്രദേശിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സമാനവാക്കുകൾ ആവർത്തിച്ചിരുന്നു.
∙ രാജസ്ഥാനിൽ മോദി പറഞ്ഞത്: ‘‘നേരത്തേ ഇവരുടെ സർക്കാരുണ്ടായിരുന്നപ്പോൾ അവർ പറഞ്ഞിരുന്നു മുസ്‌ലിംകൾക്കായിരിക്കും സമ്പത്തിൽ പ്രഥമ പരിഗണന എന്ന് (2006 ൽ ദേശീയ വികസന കൗൺസിൽ യോഗത്തിനു ശേഷം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ പ്രസംഗം ഉദ്ദേശിച്ച്) അതിനർഥം ഈ സമ്പത്ത് പിടിച്ചെടുത്ത് കൂടുതൽ കുട്ടികൾ ആർക്കാണോ അവർക്കു കൊടുക്കും. നുഴഞ്ഞുകയറ്റക്കാർക്കു കൊടുക്കും. നിങ്ങളുടെ അധ്വാനത്തിന്റെ പണം നുഴഞ്ഞുകയറ്റക്കാർക്ക് കൊടുക്കുമോ? നിങ്ങൾ അംഗീകരിക്കുമോ? കോൺഗ്രസിന്റെ പ്രകടന പത്രികയിൽ പറയുന്നു അമ്മമാരുടെയും സഹോദരിമാരുടെയും കയ്യിലുള്ള സ്വർണം പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്ന്. മൻമോഹൻ സിങ് സർക്കാർ മുസ്‌ലിംകൾക്കാണ് പ്രഥമ പരിഗണനയെന്നു പറഞ്ഞിരുന്നു. ഈ അർബൻ നക്സൽ ചിന്താഗതി അമ്മമാരുടെയും പെങ്ങന്മാരുടെയും താലിമാല പോലും വെറുതേ വിടില്ല’’
∙ അലിഗഡിൽ ഇന്നലെ പറഞ്ഞത്: ‘‘നിങ്ങളുടെ താലിമാല വരെ കോൺഗ്രസ് പിടിച്ചെടുത്ത് വീതംവയ്ക്കും. എല്ലാവരുടെയും സ്വത്തും വരുമാനവും ഓഡിറ്റ് ചെയ്യുമെന്ന് കോൺഗ്രസിന്റെ ‘രാജകുമാരൻ’ പറയുന്നു. വീട്, വാഹനം, സ്വർണം ഒക്കെ പിടിച്ചെടുക്കും. സ്ത്രീകൾ അവരുടെ ധനമായി കരുതുന്ന സ്വർണം പോലും പിടിച്ചെടുക്കും. അമ്മമാരുടെയും പെങ്ങന്മാരുടെയും കെട്ടുതാലി പിടിച്ചെടുക്കും’’. ഇതേസമയം, മുസ്‌ലിംകൾ തന്നെ രക്ഷകനായാണു കരുതുന്നതെന്നും മോദി പറഞ്ഞു. ‘‘മുത്തലാഖ് നിർത്തലാക്കിയതോടെ മുസ്‌ലിം വനിതകൾ മോദിയെ രക്ഷകനായാണ് കരുതുന്നത്. പസ്മാന്ദ മുസ‌്‌ലിംകൾക്ക് സാമൂഹിക ജീവിതത്തിൽ പരിഗണന കിട്ടിയത് മോദി വന്നതോടെയാണ്’’– അദ്ദേഹം പറഞ്ഞു.
English Summary:
Election Commission respond to Narendra Modi’s speech
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6r5365t9fma9me0b7rq22qpj7b mo-politics-leaders-narendramodi
Source link