WORLD

ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ


അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ. ​ജോ ​ജോ​ൺ ചെ​ട്ടി​യാ​കു​ന്നേ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 32 രാ​ജ്യ​ങ്ങ​ളി​ൽ പ്രേ​ഷി​ത സാ​നി​ധ്യ​മു​ള്ള, റോം ​ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലാ​സ​ലെ​റ്റ് സ​ന്യാ​സ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ഏ​ഷ്യ​ക്കാ​ര​ൻ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ പ​ദ​വി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. മ​ഡ​ഗാ​സ്ക​റി​ലെ അ​ൻ​സി​റാ​ബെ​യി​ൽ ന​ട​ക്കു​ന്ന ചാ​പ്റ്റ​റി​ലാ​ണ് ഫാ. ​ജോ​ ജോ​ണി​നെ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ, വി​മ​ല​ശേ​രി ഇ​ട​വ​ക ചെ​ട്ടി​യാ​കു​ന്നേ​ൽ മാ​ത്യു, അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ പ​തി​മൂ​ന്ന് മ​ക്ക​ളി​ൽ പ​ത്താ​മ​നാ​ണ് ഫാ. ​ജോ​ ജോ​ൺ. സ​ഹോ​ദ​രി​മാ​രി​ൽ മൂ​ന്നു പേ​ർ തി​രു​ഹൃ​ദ​യ സ​ന്യാ​സ​സ​ഭ​യി​ലെ അം​ഗ​ങ്ങ​ളാ​ണ്.


Source link

Related Articles

Back to top button