ആനന്ദിന്റെ പിൻഗാമി…
വെസ്റ്റ്ബ്രിഡ്ജ്-ആനന്ദ് ചെസ് അക്കാഡമിയിൽ ഗുകേഷിന്റെ മെന്ററാണ് ഇന്ത്യൻ ചെസ് ഇതിഹാസമായ വിശ്വനാഥൻ ആനന്ദ്. ആനന്ദിനുശേഷം കാൻഡിഡേറ്റ്സ് ചാന്പ്യനായി ലോക ചെസ് ചാന്പ്യൻഷിപ്പ് യോഗ്യത സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഗുകേഷ്. 17-ാം വയസിൽ ഈ നേട്ടങ്ങളിലെത്തി ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ചരിത്രവും ഗുകേഷ് സ്ഥാപിച്ചു. 2023 സെപ്റ്റംബറിൽ ആനന്ദിനെ പിന്തള്ളി ഇന്ത്യയുടെ ഒന്നാം നന്പർ താരമായി ഗുകേഷ്. 37 വർഷത്തിനിടെ ആനന്ദിന് ഒന്നാം നന്പർ സ്ഥാനം നഷ്ടപ്പെട്ടത് അന്നായിരുന്നു. 2014ലാണ് ആനന്ദ് ഫിഡെ കാൻഡിഡേറ്റ്സ് ചെസ് ചാന്പ്യനായത്.
20 വർഷത്തിനുശേഷം മറ്റൊരു ഇന്ത്യക്കാരനും അതേ ഇരിപ്പിടത്തിൽ. 2022ൽ ചെന്നൈയിൽ നടന്ന ചെസ് ഒളിന്പ്യാഡിൽ 11ൽ ഒന്പത് പോയിന്റ് നേടി സ്വർണമെഡൽ നേടിയിരുന്നു ഗുകേഷ്. ഇന്ത്യയെ ടീം ഇനത്തിൽ വെങ്കലം നേടുന്നതിൽ ഗുകേഷിന്റെ പ്രകടനം നിർണായകമായിരുന്നു.
Source link