INDIA

വൻ പണമിടപാട് നടന്നാൽ അറിയിക്കണം: റിസർവ് ബാങ്ക് നിർദേശം

വൻ പണമിടപാട് നടന്നാൽ അറിയിക്കണം: റിസർവ് ബാങ്ക് നിർദേശം- | India news | Reserve Bank Of India | Breaking News

വൻ പണമിടപാട് നടന്നാൽ അറിയിക്കണം: റിസർവ് ബാങ്ക് നിർദേശം

മനോരമ ലേഖകൻ

Published: April 23 , 2024 12:41 AM IST

Updated: April 22, 2024 11:37 PM IST

1 minute Read

ആർബിഐ ലോഗോ. Photo credit: REUTERS/Anushree Fadnavis

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംശയകരമായ വമ്പൻ പണമിടപാടുകൾ നിരീക്ഷിക്കണമെന്ന് ഓൺലൈൻ പേയ്മെന്റ് കമ്പനികൾക്ക് (പേയ്മെന്റ്സ് സിസ്റ്റം ഓപ്പറേറ്റേഴ്സ്) റിസർവ് ബാങ്ക് നിർദേശം നൽകി. ഓൺലൈൻ പണമിടപാട് വഴി ആളുകളെ സ്വാധീനിക്കുന്നത് തടയാനാണിത്.

ഗൂഗിൾ പേ, പേയ്ടിഎം അടക്കമുള്ള യുപിഐ ആപ്പുകൾ, വീസ, റുപേയ് പോലെയുള്ള കാർഡ് കമ്പനികൾ അടക്കമുള്ളവർക്കാണ് നിർദേശം. സംശയകരമായ പണമിടപാടുകളെക്കുറിച്ച് ബാങ്കുകളിൽ നിന്ന് ദിവസേന റിപ്പോർട്ട് തേടുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു. കറൻസി സൂക്ഷിക്കുന്ന ചെസ്റ്റ് ബ്രാഞ്ചുകളിൽ അസ്വാഭാവികമായ ഡിമാൻഡ് വന്നാൽ ഇക്കാര്യവും കമ്മിഷനെ അറിയിക്കാൻ നിർദേശിച്ചിട്ടുണ്ട്. ജിഎസ്ടി ഇ–വേ ബില്ലുകളും പരിശോധിക്കും.

English Summary:
RBI Orders Payment Companies to Monitor Transactions During Lok Sabha Elections

1nr0ckh1vrl02e24oi5p3itbh9 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-business-reservebankofindia 6anghk02mm1j22f2n7qqlnnbk8-list mo-politics-elections-loksabhaelections2024


Source link

Related Articles

Back to top button