CINEMA

ഷൂട്ടിനിടയിലും ചിരിപ്പൂരം; ‘പ്രേമലു’ മേക്കിങ് വിഡിയോ

ഷൂട്ടിനിടയിലും ചിരിപ്പൂരം; ‘പ്രേമലു’ മേക്കിങ് വിഡിയോ | Premalu Making Video

ഷൂട്ടിനിടയിലും ചിരിപ്പൂരം; ‘പ്രേമലു’ മേക്കിങ് വിഡിയോ

മനോരമ ലേഖകൻ

Published: April 22 , 2024 03:01 PM IST

Updated: April 22, 2024 03:07 PM IST

1 minute Read

മേക്കിങ് വിഡിയോയിൽ നിന്നും

സൂപ്പർഹിറ്റ് ചിത്രം ‘പ്രേമലു’വിന്റെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. സിനിമ പോലെ തന്നെ രസകരമായിരുന്നു ‘പ്രേമലു’വിന്റെ ചിത്രീകരണവും എന്നത് മേക്കിങ് വിഡിയോയിലൂടെ കാണാം. നസ്‍ലിൻ ഉൾപ്പടെയുള്ള താരങ്ങൾക്ക് ഓരോ രംഗങ്ങളും അഭിനയിച്ച് പറഞ്ഞുകൊടുക്കുന്ന ക്യാപ്റ്റൻ ഗിരീഷ് എ.ഡി.യുടെ പ്രയത്നങ്ങളും മേക്കിങ് വിഡിയോയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി ഒൻപതിനാണ് ചിത്രം തിയറ്ററുകളിൽ റിലീസിനെത്തിയത്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് സിനിമയ്ക്കു ലഭിച്ചത്. നസ്‌ലിന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. 

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും അണിനിരക്കുന്നു. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 
ക്യാമറ: അജ്മല്‍ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈന്‍ : ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്സ് സേവ്യര്‍, ആക്ഷന്‍: ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാന്‍സിറ്റി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സേവ്യര്‍ റിച്ചാര്‍ഡ്, വിഎഫ്എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്,  ഡി ഐ: കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

English Summary:
Watch Premalu Making Video

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-naslenkgafoor qq45gd7lhd0s5rv4q9tmvh4vj mo-entertainment-titles0-premalu f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-girishad mo-entertainment-movie-mamithabaiju


Source link

Related Articles

Back to top button