‘മാവോയിസ്റ്റ് പ്രശ്നം തീരാൻ കോൺഗ്രസ് തീരണം’: ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറയുന്നു
‘മാവോയിസ്റ്റ് പ്രശ്നം തീരാൻ കോൺഗ്രസ് തീരണം’: ഛത്തീസ്ഗഡ് : മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറയുന്നു – Vishnu Deo Sai says Congress must end to end Maoist problem – India News, Malayalam News | Manorama Online | Manorama News
‘മാവോയിസ്റ്റ് പ്രശ്നം തീരാൻ കോൺഗ്രസ് തീരണം’: ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറയുന്നു
ജിക്കു വർഗീസ് ജേക്കബ്
Published: April 22 , 2024 04:14 AM IST
1 minute Read
വിഷ്ണു ദേവ് സായ്
കുറച്ചുകാലം മുൻപ് വരെ ഛത്തീസ്ഗഡ് ബിജെപി എന്നാൽ രമൺ സിങ് ആയിരുന്നു. 15 വർഷം സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രി.ഡിസംബറിൽ ബിജെപി ഭരണം തിരിച്ചുപിടിച്ചപ്പോൾ മുഖ്യമന്ത്രിയായത് വിഷ്ണു ദേവ് സായി ആയിരുന്നു. പാർട്ടി കേന്ദ്രനേതൃത്വത്തിന്റെ സർപ്രൈസ് ചോയ്സ്. ഛത്തീസ്ഗഡിലെ ഗോത്രവർഗക്കാരനായ ആദ്യ മുഖ്യമന്ത്രി. സ്പീക്കറായി തുടരുന്നുണ്ടെങ്കിലും രമൺ സിങ്ങിന്റെ പ്രതാപകാലം ഏറക്കുറെ അവസാനിച്ചു. ഇപ്പോൾ ഛത്തീസ്ഗഡിൽ ബിജെപിയുടെ പ്രധാനമുഖം വിഷ്ണു ദേവ് സായിയാണ്.
ഓരോ സ്ഥാനാർഥിയുടെയും പത്രികസമർപ്പണത്തിനടക്കം മുഖ്യമന്ത്രി ഹാജർ. ജനസംഖ്യയുടെ 32% ഗ്രോതവിഭാഗക്കാരാണ്. കോൺഗ്രസിനൊപ്പം നിന്ന ഈ വോട്ടുകൾ വിഷ്ണു ദേവ് സായിയെ മുൻനിർത്തി ബിജെപിയിലെത്തിക്കാനാണു ശ്രമം. നിയമസഭാ തിരഞ്ഞെടുപ്പിൽ 29 പട്ടികവർഗ മണ്ഡലങ്ങളിൽ പതിനേഴും ബിജെപി നേടി. കഴിഞ്ഞതവണ 27 സീറ്റ് കോൺഗ്രസിനായിരുന്നു. 4 തവണ ലോക്സഭാംഗമായിരുന്ന വിഷ്ണുദേവ് ഒന്നാം മോദി മന്ത്രിസഭയിൽ ഉരുക്കു സഹമന്ത്രിയുമായിരുന്നു. അദ്ദേഹം ‘മനോരമ’യോട് സംസാരിച്ചപ്പോൾ.
Q ഛത്തീസ്ഗഡിൽ ബിജെപിയുടെ പ്രതീക്ഷAസംസ്ഥാനത്തെ 11 സീറ്റും നേടും. ഒപ്പം 400 സീറ്റെന്ന ദേശീയലക്ഷ്യവും. കേന്ദ്രത്തിലും സംസ്ഥാനത്തുമായി ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാർ തുടരണമെന്നാണ് ജനങ്ങളുടെ ആഗ്രഹം.
Q മാവോയിസ്റ്റ് വിഷയത്തിൽ ഇനിയെന്ത്? വ്യാജ ഏറ്റുമുട്ടലുകളാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു ?Aമാവോയിസ്റ്റ് പ്രശ്നം ഇല്ലാതാക്കണമെങ്കിൽ കോൺഗ്രസിനെ തന്നെ ഇല്ലാതാക്കണം. ചരിത്രത്തിലെ ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ടയ്ക്കാണ് സംസ്ഥാനം കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചത്. നമ്മുടെ സേനാംഗങ്ങളുടെ കരുത്തിൽ അഭിമാനിക്കേണ്ട സമയത്ത് കോൺഗ്രസ് ഏറ്റുമുട്ടൽ സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയാണ്.
Q മാവോയിസ്റ്റ് ഭീഷണി ഇല്ലാതാക്കാൻ കോൺഗ്രസിനെ ഇല്ലാതാക്കണമെന്ന് പറയാൻ കാരണം?Aകോൺഗ്രസ് എക്കാലത്തും ഇവരെ പിന്തുണയ്ക്കുന്നവരാണ്. അതുപയോഗിച്ച് വോട്ട് നേടാനാണു ശ്രമം. ഇവരെ രക്തസാക്ഷികളെന്നു വിളിക്കുന്ന കോൺഗ്രസിന്റെ കരങ്ങളിൽ നക്സൽവാദത്തിന്റെ ചോരപുരണ്ടിട്ടുണ്ട്.
Q നിർബന്ധിത മതപരിവർത്തനം തടയാൻ പുതിയ നിയമം കൊണ്ടുവരുമെന്നു കേട്ടു?Aമതപരിവർത്തനം ഒരുതരത്തിലും അനുവദിക്കില്ല. പുതിയ നിയമം അന്തിമമാക്കിക്കൊണ്ടിരിക്കുകയാണ്. അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. സാമൂഹികസേവനമെന്ന വ്യാജേന പാവപ്പെട്ട ഗോത്രവിഭാഗക്കാരെ മുതലെടുക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകും.
English Summary:
Vishnu Deo Sai says Congress must end to end Maoist problem
jikku-varghese-jacob mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-chhattisgarh mo-politics-parties-congress 4uvna7jknelno0etsecs4gr47b mo-politics-elections-loksabhaelections2024
Source link