INDIA

ബിജെപി വിരുദ്ധ പോരാട്ടം: സീതാറാം യച്ചൂരി പറയുന്നു


ദക്ഷിണേന്ത്യയിൽ ബിജെപി വിരുദ്ധ, മോദി വിരുദ്ധ വികാരം പ്രകടമാണെന്നും 400 സീറ്റ് കടക്കുമെന്നത് ബിജെപിയുടെ ദിവാസ്വപ്നമാണെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. 2004ലേതുപോലെ ഇത്തവണയും ഇടതിന്റെ ശക്തമായ സാന്നിധ്യം പാർലമെന്റിൽ ജനം ആഗ്രഹിക്കുന്നുവെന്നും ‘മനോരമ’യുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
Q കേരളത്തിൽനിന്നു കോൺഗ്രസല്ല, ഇടതു പ്രതിനിധികൾ പാർലമെന്റിൽ ഉണ്ടാവണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്നോ ?Aഅതെ. കേരളം 2004ൽ എൽഡിഎഫിന് 18 സീറ്റ് നൽകി. അത് മൻമോഹൻ സിങ് സർക്കാരിന്റെ സ്ഥിരതയ്ക്കും ജനാഭിമുഖ്യമുള്ള ഒട്ടേറെ നയങ്ങൾക്കും സഹായകമായി. Q സിപിഎം 2019ൽ 69 സീറ്റിൽ മത്സരിച്ച് മൂന്നിൽ ജയിച്ചു, 1977ൽ‍ 53ൽ മത്സരിച്ച് 22ൽ ജയിച്ചു. 2 സീറ്റിൽ മത്സരിക്കുന്ന ഇത്തവണ ഇതിലേതാണ് ആവർത്തിക്കുക?A1977ൽ, അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിപക്ഷം ഒരുമിച്ചുവന്നു. അതുകൊണ്ടാണ് കുറവു സീറ്റിൽ മത്സരിച്ചിട്ടും കാര്യമായ നേട്ടമുണ്ടായത്. കഴിഞ്ഞ തവണ കോൺഗ്രസുമായി ബംഗാളിൽ ധാരണയില്ലായിരുന്നു. ഇത്തവണ ധാരണയുള്ളതിനാൽ സ്ഥിതി മെച്ചപ്പെടുമെന്നാണു‍ കരുതുന്നത്. സാധാരണ 4–5 സീറ്റിൽ മത്സരിക്കുന്ന ബിഹാറിൽ ‍ഇക്കുറി ഒരു സീറ്റിലാണ് മത്സരിക്കുന്നത്. രാജസ്ഥാനിലും ഒരു സീറ്റിൽ മാത്രം.Qഅസമിലും കർ‍ണാടകയിലും പഞ്ചാബിലും തെലങ്കാനയിലും ഒഡീഷയിലും സിപിഎമ്മിന് കോൺഗ്രസിനെതിരെ സ്ഥാനാർഥിയുണ്ട്. ഉദാരമതി ഇങ്ങനെ പെരുമാറാമോ ?Aസ്വയം തുടച്ചുനീക്കുന്നത്ര ഉദാരമതിയാവാൻ‍ പറ്റില്ല. കോൺഗ്രസ് കുറച്ചുകൂടി മര്യാദ കാണിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. ഇവിടെയൊക്കെ ഓരോ സീറ്റിൽ വീതമാണ് ഞങ്ങൾ മത്സരിക്കുന്നത്. Q ബിഹാറിൽ ഒരു സീറ്റുകൊണ്ടു തൃപ്തിയാവാം, പക്ഷേ, മറ്റു ചിലയിടത്ത് കുളംകലക്കാനാണോ മത്സരിക്കുന്നത് ?Aകോൺഗ്രസാണ് കുളം കലക്കുന്നത്. ആന്ധ്രയിൽ അവർ എത്ര സീറ്റ് നേടും?  

Qഐക്യമുന്നണി സർക്കാർ, ജനതാ സർക്കാർ അനുഭവങ്ങളൊക്കെ മനസ്സിലുള്ള ജനം എന്തിന് പുതിയ ഇന്ത്യാസഖ്യത്തെ വിശ്വസിക്കണം?Aഇതാണ് അവർക്കു മുന്നിലുള്ള ഏറ്റവും മികച്ച ബദൽ. ബിജെപി നയിക്കുന്ന എൻഡിഎയെ വിശ്വസിച്ചാൽ നമ്മുടെ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയും നമ്മുടെ റിപ്പബ്ലിക്കിന്റെ സ്വഭാവവും ഇല്ലാതാവുന്നതു കാണാനാവും.Q പക്ഷേ, സിപിഎം കുറ്റം കണ്ടുപിടിക്കുന്നത് കോൺഗ്രസിന്റെ പ്രകടനപത്രികയിലാണ്. അതിൽ സിഎഎ പരാമർശിക്കുന്നില്ലെന്ന്. അവരുടെ പത്രികയിൽ, ഭരണഘടനയുടെ അന്തഃസത്തയ്ക്കു നിരക്കാത്ത നിയമങ്ങൾ ഇല്ലാതാക്കുമെന്നു പറയുന്നുണ്ടല്ലോ ?Aഅഖിലേന്ത്യാ തലത്തിൽ ഞങ്ങൾ കോൺഗ്രസിന്റെ പ്രകടനപത്രികയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഞങ്ങളും കോൺഗ്രസുമായി നേരിട്ട് ഏറ്റുമുട്ടുന്ന കേരളത്തിലെ വിഷയമാണത്.Q മോദി പറയുന്നത് പിണറായിയുടെ അഴിമതിയെ രാഹുൽ ഗാന്ധി നിശ്ശബ്ദമായി പിന്തുണയ്ക്കുന്നുവെന്നാണ്. രാഹുൽ പറയുന്നു, പിണറായിയെ ജയിലിലിടാൻ മോദി തയാറാവുന്നില്ലെന്ന്. Aമോദിയും രാഹുലുംകൂടി തീരുമാനിക്കട്ടെ ആരാണ് ശരി, ആരാണ് തെറ്റെന്ന്. അവരാണല്ലോ ഇതൊക്കെ പറയുന്നത്, ഞാനല്ല. എന്നെ അതിലേക്കു വലിച്ചിഴക്കേണ്ട.Q പക്ഷേ, രാഹുലിന്റെ പരാമർശത്തെ നിങ്ങളുടെ പാർട്ടി ശക്തമായി വിമർശിച്ചു ?  Aതെറ്റായ കാര്യങ്ങൾ പറയുമ്പോൾ‍, തെറ്റെന്നു പറയാൻ ഞങ്ങൾ‍ ഒരിക്കലും മടിച്ചിട്ടില്ല. സുഹൃത്തുക്കളായിരിക്കുന്നത് ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിക്കാനുമാണ്.Q  കേരളത്തിലെ ചില നേതാക്കൾക്കെതിരെയുള്ള കേസുകൾ കാരണം സിപിഎം ബിജെപിയെ സഹായിക്കാൻ‍ രഹസ്യധാരണയുണ്ടാക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം ?Aവ്യക്തികൾ തിരിച്ചും വിഷയങ്ങൾ തിരിച്ചും നിലപാടെടുക്കുന്ന പാർട്ടിയല്ല ഞങ്ങളുടേത്. മോദിയുടെ ഓരോ നയത്തെയും എതിർക്കാൻ ആരാണ് മുന്നിൽ നിന്നത്? സിഎഎയെ എതിർത്തതിന് ഞാനുൾപ്പെടെ അറസ്റ്റിലായി, 370നെ ചോദ്യം ചെയ്തില്ലേ – കശ്മീരിൽ തടവിലാക്കപ്പെട്ട നേതാക്കളെ കാണാൻ ഇരുമ്പുമറ ഭേദിച്ചു ചെന്ന ഏക നേതാവു ഞാനല്ലേ? ബിൽക്കിസ് ബാനോ കേസിൽ ശിക്ഷയിളവിനെ കോടതിയിൽ ചോദ്യം ചെയ്ത ഏക പാർട്ടി ഞങ്ങളല്ലേ? തിരഞ്ഞെടുപ്പു കടപ്പത്രത്തെ കോടതിയിൽ ചോദ്യം ചെയ്തത് ഞങ്ങളല്ലേ ? എവിടെയാണ് മോദിയോട് മൃദുസമീപനം?
Q കേരളത്തിൽ ആരോപണ വിധേയരായ ചില നേതാക്കൾ ധാരണയുണ്ടാക്കുന്നുവെന്നാണ് ആരോപണം. ലാവ്‌ലിൻ േകസിന്റെ മെല്ലെപ്പോക്കുതന്നെ ഉദാഹരണം.Aകേസുകളുണ്ടെങ്കിൽ‍ അന്വേഷിക്കട്ടെ. ലാവ്‌ലിൻ കേസ് അടിസ്ഥാനമില്ലാത്തതാണ്. അതുകൊണ്ടാണ് അവർക്കു മുന്നോട്ടുപോകാനാവാത്തത്.Q  കേരളത്തിലെ അഴിമതി, സ്വജനപക്ഷപാത ആരോപണങ്ങൾ സിപിഎമ്മിന്റെ ദേശീയ പ്രതിഛായയെ എത്രത്തോളം ബാധിച്ചിട്ടുണ്ട്?Aമിക്കതും വരുന്നത് തിരഞ്ഞെടുപ്പുകാലത്താണ്.  നേതാക്കളുടെ മക്കൾ രാഷ്ട്രീയ നേതാക്കളാവുന്നത് സ്വജനപക്ഷപാതമാണോ?Q മുഖ്യമന്ത്രിയുടെ മരുമകൻ മന്ത്രിയാകുന്നതുൾപ്പെടെ?Aഒട്ടേറെ മുൻ‍ മുഖ്യമന്ത്രിമാരുടെ മക്കൾ ഇപ്പോൾ മന്ത്രിമാരാണ്. ഒരാളുടെ മകനോ മകളോ ആണെന്നതുകൊണ്ട് മെറിറ്റ് ഇല്ലാതാവില്ല.Q  കരുവന്നൂർ, സിഎംആർഎൽ – ഇ.ഡിക്കും മറ്റും ഇടപെടാൻ നിങ്ങൾ വേണ്ടത്ര കാരണങ്ങൾ നൽകിയിട്ടുണ്ട് ?Aതൃശൂർ കേസിൽ ഒരു വർഷം മുൻപ് അക്കൗണ്ട് വിവരങ്ങൾ നൽകിയതാണ്. അന്ന് പിഴവുകളൊന്നും കണ്ടെത്തിയില്ല. പെട്ടെന്ന് ഇപ്പോഴെങ്ങനെ പിഴവുകളുണ്ടാവുന്നു ? ഐടി റിട്ടേണിന്റെ കാര്യത്തിൽ തുടർനടപടികൾ പാടില്ലെന്നു കോടതി പറഞ്ഞിട്ടുണ്ട്. സിപിഎമ്മിന്റെ ഒരു പാൻ നമ്പർ പോലും അക്കൗണ്ടിൽ കാണിക്കാതിരുന്നിട്ടില്ല. Q  മുൻപ് ആരോപണങ്ങളുണ്ടായാൽ പാർട്ടി അന്വേഷിക്കും. കുറ്റക്കാരെന്നു കണ്ടാൽ നടപടിയെടുക്കും. ഇപ്പോൾ സിഎംആർഎൽ വിഷയത്തിൽ ന്യായീകരിക്കുന്നത് പാർട്ടിയാണ് ? A കേസിന്റെ വിശദാംശങ്ങൾ‍ അറിയില്ല. കേസ് അറിയില്ല എന്നല്ല, വിശദാംശങ്ങൾ അറിയില്ല. താങ്കൾ ചോദിക്കുന്നതെല്ലാം കേരളത്തിലെ കാര്യങ്ങളാണ്. ഞാൻ ജനറൽ സെക്രട്ടറിയാണ്.കേരളത്തിലെ കാര്യങ്ങളിൽ ഞാൻ മറുപടി പറയില്ല. Q  കേരളത്തിലല്ലേ പാർ‍ട്ടിയുള്ളൂ ?Aതമിഴ്നാട്ടിൽ കേരളത്തിലേക്കാൾ ഇരട്ടി ലോക്സഭാംഗങ്ങളുണ്ട്.Q ഇന്ത്യാസഖ്യത്തിന് പ്രധാനമന്ത്രി സ്ഥാനാർഥിയില്ല. മറുവശത്ത് ശക്തനായ നേതാവും?A2004ലും ഇതേ വാദമുണ്ടായിരുന്നു. എന്നാൽ, മൻമോഹൻ സിങ് പ്രധാനമന്ത്രിയായി. ഇത്തവണയും ബദൽ വരും. ആശങ്കവേണ്ട. 


Source link

Related Articles

Back to top button