ഇസ്രയേൽ വ്യോമാക്രമണം ; കളിപ്പാട്ടമാണോ ഉപയോഗിച്ചതെന്ന് ഇറാൻ
ടെഹ്റാന്: ഇസ്രയേലിന്റെ വ്യോമാക്രമണത്തെ പരമാവധി ലഘൂകരിച്ച് ഇറാൻ. ആക്രമണത്തിൽ ഇസ്രയേലിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ച വിദേശകാര്യമന്ത്രി ഹുസൈന് അമീറബ്ദുള്ളാഹിയന് ആക്രമണത്തിന് ഉപയോഗിച്ചതു കുട്ടികളുടെ കളിപ്പാട്ടം പോലുള്ള വസ്തുവാണെന്നു പരിഹസിക്കുകയും ചെയ്തു. ഇസ്രയേലിനെതിരേ ശക്തമായ നടപടിക്കു തീരുമാനിച്ചാല്‍ അതിവേഗം, അതിശക്തമായി അതു നടപ്പാക്കുമെന്നും എന്‍ബിസി ന്യൂസിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ ഇസ്രയേലിന്റെ പങ്കിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെയാണ് ഇറാനു നേരേ ഇസ്രയേൽ ഡ്രോൺ ആക്രമണം നടത്തിയത്. അതിർത്തികടന്ന മൂന്നു ഡ്രോണുകൾ ഇറാൻ വെടിവച്ചിട്ടിരുന്നു. ഇറാന്റെ ആണവപദ്ധതികളും സൈനികത്താവളവും സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ ആണ് ഇസ്രയേൽ ആക്രമണം നടത്തിയത്. എന്നാൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായില്ല.
Source link