സൽമാന്റെ വസതിക്ക് നേരെ വെടിവച്ചത് പ്രശസ്തരാകാൻ; ഒരാൾ കൂടി പിടിയിൽ
സൽമാന്റെ വസതിക്ക് നേരെ വെടിവച്ചത് പ്രശസ്തരാകാൻ; ഒരാൾ കൂടി പിടിയിൽ – Shot at Salman Khan’s residence to become famous | Malayalam News, India News | Manorama Online | Manorama News
സൽമാന്റെ വസതിക്ക് നേരെ വെടിവച്ചത് പ്രശസ്തരാകാൻ; ഒരാൾ കൂടി പിടിയിൽ
മനോരമ ലേഖകൻ
Published: April 20 , 2024 12:05 AM IST
Updated: April 19, 2024 08:27 PM IST
1 minute Read
സൽമാൻ ഖാൻ (Photo: AFP)
മുംബൈ∙ ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിക്കു നേരെ വെടിവച്ച കേസിൽ അറസ്റ്റിലായ പ്രതികളിലൊരാളുടെ സഹോദരനും പിടിയിലായി. വിക്കി ഗുപ്തയുടെ സഹോദരൻ സോനു ഗുപ്തയെയാണ് ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഗുണ്ടാനേതാവായ ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ളവരാണ് ഇവരെ ക്വട്ടേഷൻ ഏൽപിച്ചത്. പ്രശസ്തരാകാൻവേണ്ടിയാണ് 4 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ എടുത്തതെന്നാണ് പ്രതികൾ പൊലീസിനു നൽകിയ മൊഴി. ഒരു ലക്ഷം രൂപ മുൻകൂറായി വാങ്ങിയ ശേഷമാണ് വെടിവച്ചത്. സൽമാനെ ഭയപ്പെടുത്തുക എന്നതും ലക്ഷ്യമായിരുന്നു. പ്രതികളുമായി ബന്ധമുള്ള 7 പേരെ വിവിധ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
English Summary:
Shot at Salman Khan’s residence to become famous
mo-news-common-malayalamnews mo-entertainment-movie-salmankhan mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 5vlhl11bf7ckigf7qeg4di1ju9 mo-judiciary-lawndorder-arrest
Source link