BUSINESS

സ്വർണം വീണ്ടും റെക്കോർഡിൽ

സ്വർണം വീണ്ടും റെക്കോർഡിൽ

സ്വർണം വീണ്ടും റെക്കോർഡിൽ

മനോരമ ലേഖകൻ

Published: April 19 , 2024 10:28 AM IST

1 minute Read

Image Credits: :VSanandhakrishna/Istockphoto.com

സംസ്ഥാനത്ത് ഇന്ന് വീണ്ടും റെക്കോർഡ് നിരക്കിൽ സ്വർണം. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ച് ഗ്രാമിന് 6,815 രൂപയിലും പവന് 54,520 വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോർഡ് ആണിത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും  കുറഞ്ഞ് ഗ്രാമിന് 6,765 രൂപയിലും പവന് 54,120 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
ഇന്നലെ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ നിരക്കിലാണ് വ്യാപാരം നടന്നത്. ഏപ്രിൽ 16 ന് രേഖപ്പെടുത്തിയ  ഗ്രാമിന് 6795 രൂപയും പവന് 54360 രൂപയുമാണ് ഏറ്റവും ഉയർന്ന രണ്ടാമത്തെ  നിരക്ക്. രാജ്യാന്തര വിപണിയിൽ ഇറാൻ-ഇസ്രായേൽ യുദ്ധപ്രതിസന്ധി തുടരുന്നതാണ് നിലവിലെ സ്വർണവില വർധിക്കാനുള്ള കാരണം.

3u5r9epcukng5l1u9sh9jdui5t 2g4ai1o9es346616fkktbvgbbi-list mo-business-goldpricefluctuation rignj3hnqm9fehspmturak4ie-list mo-business-goldpricetoday mo-business


Source link

Related Articles

Back to top button