INDIA

സമൂഹമാധ്യമം: ഒരു ലക്ഷത്തോളം പരസ്യങ്ങൾ; ഓൺലൈൻ പെട്ടിയിൽ 46.4 കോടി


ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രചാരണം ഒരു മാസം പിന്നിടുമ്പോൾ കൂടുതൽ തുകയ്ക്കു രാഷ്ട്രീയ പരസ്യങ്ങൾ നൽകിയ 15 ഫെയ്സ്ബുക്/ഇൻസ്റ്റഗ്രാം പേജുകളിൽ പത്തെണ്ണവും ബിജെപി അനുകൂലം. ഈ 10 പേജുകളിലായി ഒരു മാസത്തിനിടെ പ്രത്യക്ഷപ്പെട്ടത് 5.17 കോടി രൂപ മൂല്യമുള്ള 10,405 പരസ്യങ്ങളാണ്. യുട്യൂബ് അടക്കമുള്ള ഗൂഗിൾ പ്ലാറ്റ്ഫോമുകളിൽ ബിജെപി നൽകിയത് 13.2 കോടിയുടെ പരസ്യങ്ങൾ.
ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം പരസ്യങ്ങൾ

∙ ബിജെപിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ മാത്രം ഒരു മാസത്തിനിടെ 2.04 കോടി രൂപയുടെ പരസ്യം. കോൺഗ്രസിന്റെ ഔദ്യോഗിക പേജിൽ 2.53 കോടി രൂപയും. ആദ്യ 15 പരസ്യക്കാരിൽ കോൺഗ്രസിന്റെ ഔദ്യോഗിക പേജ് ഒഴികെ മറ്റ് കോൺഗ്രസ് അനുകൂല പേജുകളില്ല.

∙ ഡിഎംകെ അനുകൂലമായ 2 പേജുകൾ ചേർന്ന് 1.43 കോടിയും തൃണമൂൽ കോൺഗ്രസ് അവരുടെ ഔദ്യോഗിക പേജിൽ 72 ലക്ഷം രൂപയും പരസ്യത്തിനായി ഉപയോഗിച്ചു.
കേരളത്തിൽ ആദ്യ പത്തിൽ ഒൻപതും ബിജെപി
കേരളത്തിൽ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം പരസ്യങ്ങൾ കൂടുതൽ നൽകിയ 10 പരസ്യക്കാരിൽ ഒൻപതും ബിജെപി അനുകൂല പേജുകളാണ്. ഇതിൽ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പേജാണ് രണ്ടാമത്– 8.13 ലക്ഷം രൂപ. കേരളത്തിലെ പരസ്യത്തിനായി ബിജെപിയുടെ ഔദ്യോഗിക പേജ് ചെലവഴിച്ചത് 9.76 ലക്ഷവും.

കഴിഞ്ഞ മാസത്തെ യുട്യൂബ്, ഗൂഗിൾ പരസ്യങ്ങൾ
ആകെ രാഷ്ട്രീയ പരസ്യങ്ങൾ: 95,240 (46.4 കോടി രൂപ)
ബിജെപി
ഇന്ത്യ: 82,183 (13.2 കോടി രൂപ)

കേരളം: 23,055 (56.2 ലക്ഷം രൂപ)
തമിഴ്നാട്: 2.06 കോടി രൂപ
യുപി: 1.41 കോടി രൂപ
രാജസ്ഥാൻ: 1.4 കോടി രൂപ

വിഡിയോ പരസ്യം: 10.4 കോടി രൂപ (78.6%)
ഇമേജ്: 2.83 കോടി രൂപ (21.4%)
കോൺഗ്രസ്
ഇന്ത്യ: 2,288 (10 കോടി രൂപ)

കേരളം: 843 (9.31 ലക്ഷം രൂപ)
മഹാരാഷ്ട്ര: 2.77 കോടി രൂപ
ബിഹാർ: 1.53 കോടി രൂപ
മധ്യപ്രദേശ്: 1.35 കോടി
വിഡിയോ പരസ്യം: 7.67 കോടി രൂപ (76.7%)
ഇമേജ്: 2.33 കോടി  (23.3%)
വിവരങ്ങൾക്ക് കടപ്പാട്: ഗൂഗിളിന്റെയും മെറ്റയുടെയും പരസ്യ ലൈബ്രറികൾ


Source link

Related Articles

Back to top button