WORLD
രാജ്യസുരക്ഷയിൽ ആശങ്ക: എക്സ് നിരോധിച്ച് പാകിസ്താൻ; പുനഃസ്ഥാപിക്കണമെന്ന് പാക് കോടതി
ഇസ്ലാമാബാദ്: സാമൂഹ്യമാധ്യമമായ എക്സ് നിരോധിച്ച് പാകിസ്താൻ. രാജ്യസുരക്ഷ സംബന്ധിച്ചുള്ള ആശങ്കകൾ കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ രണ്ട് മാസമായി രാജ്യത്ത് എക്സ് നിരോധനമുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ബുധനാഴ്ചയാണ് ഓദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഫെബ്രുവരി പകുതിമുതൽ എക്സ് ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്ന പരാതി ഉപയോക്താക്കളിൽനിന്ന് ഉയർന്നിരുന്നു. എന്നാൽ, ഔദ്യോഗിക പ്രതികരണങ്ങളൊന്നുമുണ്ടായിരുന്നില്ല. ബുധനാഴ്ച പാക് ആഭ്യന്തര മന്ത്രാലയം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നടപടിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുള്ളത്.
Source link