2024 പാരീസ് ഒളിന്പിക്സിന് ഇനി നൂറുദിനം
ഇന്നേക്ക് നൂറു ദിനങ്ങൾക്കപ്പുറം 2024 പാരീസ് ഒളിന്പിക്സ് മിഴിതുറക്കും. ജൂലൈ 26ന് പാരീസ് ഹൃദയത്തിലൂടെ ഒഴുകുന്ന സീൻ നദീതീരത്ത് ഒളിന്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. ചരിത്രത്തിൽ ആദ്യമായാണ് മുഖ്യവേദിക്കു പുറത്ത് ഒരു ഒളിന്പിക്സിന്റെ ഉദ്ഘാടനം നടക്കുന്നത്. 1924നുശേഷം പാരീസ് വേദിയാകുന്ന ഒളിന്പിക്സാണ് ഇത്തവണത്തേത്. 1924 ഒളിന്പിക്സിന്റെ 100-ാം വാർഷികമായാണ് ഫ്രാൻസ് ഇതാചരിക്കുന്നത്. പുരാതന ഒളിന്പിയയിൽ 2024 പാരീസ് ഒളിന്പിക്സിന്റെ ദീപം ഇന്നലെ തെളിഞ്ഞു. ഗ്രീക്ക് നടി മേരി മിനയാണ് ദീപം തെളിച്ചത്. മേരി മിനയിൽനിന്ന് 2020 ടോക്കിയോ ഒളിന്പിക്സ് റോവിംഗ് ചാന്പ്യനായ ഗ്രീക്ക് താരം സ്റ്റെഫാനോസ് ഡോസ്കോസ് ദീപം ഏറ്റുവാങ്ങി.
സ്റ്റെഫാനോസാണ് ദീപശിഖയുമായി ആദ്യപ്രയാണം നടത്തിയത്. തുടർന്ന് ഫ്രഞ്ച് വനിതാ നീന്തൽ താരമായിരുന്ന ലോർ മാനൗഡൗ ഒളിന്പിക് ദീപം ഏറ്റുവാങ്ങി. 2004 ഒളിന്പിക് സ്വർണജേതാവാണ് ലോർ.
Source link