WORLD
ശക്തമായി പ്രതികരിക്കുമെന്ന് ഇസ്രയേല്‍, ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങള്‍ പുറത്തെടുക്കുമെന്ന് ഇറാന്‍
ടെൽ അവീവ്: ഇറാൻ്റെ ആക്രമണം അവഗണിക്കാനാവില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും ഇസ്രായേൽ. എന്നാൽ ഇസ്രായേൽ സാഹസത്തിന് മുതിര്‍ന്നാല്‍ വലിയ വില നൽകേണ്ടി വരുമെന്ന് ടെഹ്‌റാനും തിരിച്ചടിച്ചു.ആക്രമണത്തിലൂടെ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ ടെഹ്‌റാനെ അനുവദിക്കില്ലെന്ന് ഇസ്രയേൽ വാർ കാബിനറ്റ് വ്യക്തമാക്കി. ഇസ്രായേൽ വ്യോമസേന ഇറാനെതിരായ പ്രത്യാക്രമണത്തിന് തയ്യാറെടുക്കുകയാണെന്നും യുഎസ് നിർമ്മിത എഫ്-16, എഫ്-15, എഫ്-35 യുദ്ധവിമാനങ്ങളുടെ വ്യൂഹം കരുത്ത് പകരുമെന്നും വാർ കാബിനറ്റ് വ്യക്തമാക്കിയതായി ഇസ്രയേൽ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Source link