INDIA

കുടുംബാധിപത്യം: ബിജെപിയെ മോചിപ്പിക്കുമെന്ന് ഈശ്വരപ്പ

കുടുംബാധിപത്യം: ബിജെപിയെ മോചിപ്പിക്കുമെന്ന് ഈശ്വരപ്പ – Will free Karnataka BJP from family ruling: K.S. Eshwarappa | Malayalam News, India News | Manorama Online | Manorama News

കുടുംബാധിപത്യം: ബിജെപിയെ മോചിപ്പിക്കുമെന്ന് ഈശ്വരപ്പ

മനോരമ ലേഖകൻ

Published: April 16 , 2024 02:39 AM IST

1 minute Read

ബെംഗളൂരു∙ കർണാടക ബിജെപിയെ കുടുംബാധിപത്യത്തിൽ  നിന്നു മോചിപ്പിക്കുമെന്ന വാഗ്ദാനവുമായി ശിവമൊഗ്ഗയിലെ സ്വതന്ത്ര സ്ഥാനാർഥിയും ബിജെപി മുൻ സംസ്ഥാന പ്രസിഡന്റുമായ കെ.എസ്. ഈശ്വരപ്പ പ്രകടന പത്രിക പുറത്തിറക്കി. പാർട്ടി ശുദ്ധീകരിക്കുമെന്നും ഹിന്ദുത്വ ആശയങ്ങൾ മുറുകെ പിടിക്കുമെന്നും പത്രികയിൽ വാക്കു നൽകിയിട്ടുണ്ട്. 
മകനു സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് യെഡിയൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്രയ്ക്കെതിരെ ഈശ്വരപ്പ സ്ഥാനാർഥിയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആവശ്യപ്പെട്ടാലും സ്ഥാനാർഥിത്വത്തിൽനിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മകളും കന്നഡ സൂപ്പർതാരം ശിവരാജ്കുമാറിന്റെ ഭാര്യയുമായ ഗീതയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി.

English Summary:
Will free Karnataka BJP from family ruling: K.S. Eshwarappa

mo-news-national-personalities-ks-eshwarappa mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 276tsngumf7n6lotma26b22u9k 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-karnataka mo-politics-elections-loksabhaelections2024


Source link

Related Articles

Back to top button