ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിക്കണം: ജയശങ്കറിന് കത്തയച്ച് രാഹുൽ
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിക്കണം: ജയശങ്കറിന് കത്തയച്ച് രാഹുൽ- Rahul Gandhi | S. Jaishankar | Indian crew in MSC Aries | Manorama Online News
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിക്കണം: ജയശങ്കറിന് കത്തയച്ച് രാഹുൽ
ഓൺലൈൻ പ്രതിനിധി
Published: April 15 , 2024 07:02 PM IST
Updated: April 15, 2024 09:22 PM IST
1 minute Read
രാഹുൽ ഗാന്ധി (ചിത്രം: മനോരമ)
കൽപറ്റ ∙ ഇറാൻ പിടിച്ചെടുത്ത എംഎസ്സി ഏരീസ് കപ്പലിലുള്ള ഇന്ത്യൻ ജീവനക്കാരെ സുരക്ഷിതമായി മോചിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടു രാഹുൽ ഗാന്ധി എംപി വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനു കത്തയച്ചു. സംഭവത്തിൽ ആശങ്കയറിയിച്ച രാഹുൽ, വയനാട് ലോക്സഭാ മണ്ഡലത്തിലെ പി.വി.ധനീഷ് ഉൾപ്പെടെയുള്ള കപ്പലിലെ 17 ജീവനക്കാരെയും സുരക്ഷിതമായി തിരികെയെത്തിക്കാൻ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സമാധാന ശ്രമങ്ങൾ നടത്താനുള്ള ധാർമിക ഉത്തരവാദിത്തം ഇന്ത്യയ്ക്കുണ്ട്. പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കടുത്ത ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. കപ്പൽ പിടിച്ചെടുത്തതു ശക്തമായ മുന്നറിയിപ്പാണ്. ലക്ഷക്കണക്കിന് ഇന്ത്യക്കാരെ പോലെ താനും നാവികരുടെ മോചനത്തിനായി കാത്തിരിക്കുകയാണെന്നും കത്തിൽ രാഹുൽ വ്യക്തമാക്കി.
English Summary:
Rahul Gandhi Urges Immediate Action for Release of Indian Sailors from MSC Aries
mo-politics-leaders-rahulgandhi 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 621tipm47hdc5c87fcfp2vdl5g mo-politics-leaders-sjaishankar mo-news-common-iranisraeltension
Source link