തിരിച്ചടിക്കാന്‍ പൂര്‍ണ്ണ സജ്ജമെന്ന് നെതന്‍ന്യാഹു
ടെല്‍ അവീവ്: ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പശ്ചിമേഷ്യയില്‍ യുദ്ധഭീതിനിലനില്‍ക്കേ ഇസ്രയേല്‍ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ഇറാന്‍ തൊടുത്ത് വിട്ടത്. ഇറാന്‍ സൈന്യം കൂടാതെ മറ്റ് സഖ്യരാജ്യങ്ങളില്‍ നിന്നും ഇസ്രയേലിനുനേരെ ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായും പ്രത്യേകിച്ച് കുറച്ച് ആഴ്ചകളായി ഇറാൻ്റെ ഭാഗത്തു നിന്ന് ആക്രമണം ഇസ്രയേല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും തങ്ങളെ അക്രമിക്കുന്നവരെ തിരിച്ചടിക്കാന്‍ ഇസ്രയേലും ഐ.ഡി.എഫും തയ്യാറാണെന്നും നെതന്യാഹു വ്യക്തമാക്കി. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നെതന്യാഹു പ്രതികരിച്ചിരിക്കുന്നത്.
Source link