WORLD

പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ഒ​​​ന്പ​​​തു​​​ പേ​​​രെ വെ​​​ടി​​​വ​​​ച്ചു കൊന്നു


പെ​​​ഷ​​​വാ​​​ർ: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ തോ​​​ക്കു​​​ധാ​​​രി​​​ക​​​ൾ ബ​​​സ് ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തി ഒ​​​ന്പ​​​തു​​​പേ​​​രെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി വെ​​​ടി​​​വ​​​ച്ചു കൊന്നു. വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി ബ​​​ലൂ​​​ചി​​​സ്ഥാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഇ​​​റാ​​​നി​​​ലേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ബ​​​സാ​​​ണ് നോ​​​ഷ്കി ജി​​​ല്ല​​​യി​​​ൽ ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തി​​​യ​​​ത്. പ​​​ഞ്ചാ​​​ബ് പ്ര​​​വി​​​ശ്യാ സ്വ​​​ദേ​​​ശി​​​ക​​​ളെ​​​യാ​​​ണ് ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി വ​​​ധി​​​ച്ച​​​തെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ഇ​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​റി​​​നു​​​ശേ​​​ഷം ഒ​​​രു പാ​​​ല​​​ത്തി​​​ന​​​ടി​​​യി​​​ൽ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​രും ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടി​​​ല്ല. ബ​​​ലൂ​​​ചി​​​സ്ഥാ​​​ൻ വി​​​ഘ​​​ട​​​ന​​​വാ​​​ദി​​​ക​​​ളാ​​​ണ് ഇ​​​ത്ത​​​രം ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​റു​​​ള്ള​​​ത്.


Source link

Related Articles

Back to top button