CINEMA

‘ആടുജീവിത’ത്തിലെ ക്രൂരനായ വില്ലൻ; വിഡിയോ പുറത്തുവിട്ട് ടീം

‘ആടുജീവിത’ത്തിലെ ക്രൂരനായ വില്ലൻ; വിഡിയോ പുറത്തുവിട്ട് ടീം | Kafeel Aadujeevitham

‘ആടുജീവിത’ത്തിലെ ക്രൂരനായ വില്ലൻ; വിഡിയോ പുറത്തുവിട്ട് ടീം

മനോരമ ലേഖകൻ

Published: April 13 , 2024 01:48 PM IST

1 minute Read

ഡോ.ത്വാലിബ് അല്‍ ബലൂഷി

ആടുജീവിതം സിനിമയിലെ ക്രൂരനായ അർബാബ് ആയി എത്തിയ ഒമാനി നടനെ പരിചയപ്പെടുത്തി സിനിമയുടെ അണിയറ പ്രവർത്തകർ. പ്രശസ്ത ഒമാനി നടന്‍ ഡോ.ത്വാലിബ് അല്‍ ബലൂഷിയാണ് കഫീൽ ആയി എത്തിയത്.

വില്ലനായെത്തിയ ത്വാലിബിന്റെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. ത്വാലിബിനെ പരിചയപ്പെടുത്തുന്ന വിഡിയോയിലും നിരവധി പ്രേക്ഷകരാണ് അദ്ദേഹത്തെ പ്രശംസിച്ചെത്തുന്നത്. മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമയിലെ മറ്റു ഭാഷകളിൽ ഇനിയും അഭിനയിക്കണമെന്നും വലിയൊരു ലോകം തുറന്നുകിടപ്പുണ്ടെന്നും ഇവർ അഭിപ്രായപ്പെടുന്നു.

ഏറെ കാലമായി സിനിമ – സീരിയല്‍ രംഗത്ത് സജീവമാണ് ത്വാലിബ്. ഒമാനിലെത്തിയ ബ്ലെസിയാണ് ഇദ്ദേഹത്തെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. അഭിനയത്തിന് പുറമെ സംവിധാനവും തിരക്കഥയും താരത്തിന് വഴങ്ങും. 

English Summary:
Kafeel Aadujeevitham Villain

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-titles0-aadujeevitham 1bj7unum8o1av6ff431vpdfe3d mo-entertainment-movie-prithvirajsukumaran f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button