2024ലെ വിഷു ദിനം ഈ സമയത്ത് കണി കണ്ടാൽ സർവൈശ്വര്യം
ബ്രാഹ്മമുഹൂർത്തംബ്രാഹ്മമൂഹൂർത്തമാണ് കണി കാണാൻ ഏറെ നല്ലത്. ഇത്തവണത്തെ ബ്രാഹ്മമുഹൂർത്തം പുലർച്ചെ 4.39-5.26 വരെയുള്ള സമയമാണ്. ഈ സമയത്തിനുള്ളിൽ വിഷുക്കണി ദർശിയ്ക്കുന്നത് അത്യധികം നല്ലതാണ്. ഈ സമയത്ത് കാണാൻ സാധിച്ചില്ലെങ്കിലും സൂര്യോദയത്തിന് മുന്നായി കണി കാണേണ്ടത് അത്യാവശ്യമാണ്. സർവദേവതകളും അനുഗ്രഹം ചൊരിയുന്ന സമയമാണ് ബ്രാഹ്മമുഹൂർത്തം എന്നു പറയാം. കണി വച്ചിരിയ്ക്കുന്ന ഓരോ വസ്തുക്കളിലും നമ്മുടെ കണ്ണ് ചെന്നെത്തണം.Also read: വീട്ടിൽ വിഷുക്കണി ഒരുക്കേണ്ടത് എങ്ങനെ?വിഷുക്കണിവിഷുക്കണി ഒരുക്കുന്നതുമായി ബന്ധപ്പെട്ട ചില വിശ്വാസങ്ങളുണ്ട്. കണി വയ്ക്കാൻ ഏറെ നല്ലത് ഓട്ടുരുളിയാണ്. ഇതില്ലെങ്കിൽ ഏതെങ്കിലും സ്റ്റീൽപാത്രത്തിൽ മഞ്ഞപ്പട്ട് വിരിച്ച് ഇതിൽ അക്ഷതം വിതറുക. അക്ഷതം എന്നാൽ നെല്ലും അരിയും കൂട്ടിക്കലർത്തിയതാണ്. ഇത് ലക്ഷ്മീദേവിയുടെ ചൈതന്യമാണ് എന്നു പറയുന്നു. അരി മഹാലക്ഷ്മിയുടെ പ്രതീകമാണ്. ഇതിന് മുകളിൽ അലക്കിയ കോടി വസ്ത്രമോ പുതിയ വസ്ത്രമോ വയ്ക്കുക. വാൽക്കണ്ണാടി വയ്ക്കുക. ഇല്ലെങ്കിൽ സാധാരണ കണ്ണാടി വയ്ക്കാം.കണി ഒരുക്കുമ്പോൾഅടയ്ക്ക, വെറ്റില, നാണയം, ഇത് സ്വർണമോ വെള്ളിയോ ആണെങ്കിൽ ഏറെ നല്ലത്, കണിവെള്ളരി, കണിക്കൊന്നപ്പൂ, ചാന്ത്, കൺമഷി, സിന്ദൂരച്ചെപ്പ്, ചെറുനാരങ്ങ എന്നിവ വയ്ക്കാം. നാളികേരമുറി, നിലവിളക്ക്, കൃഷ്ണവിഗ്രഹം, ഫലവർഗങ്ങൾ, പച്ചക്കറികൾ വയ്ക്കാം. വീട്ടിലെ വിളവെങ്കിൽ കൂടുതൽ നല്ലത്. ഇത്തരം വിളകൾ നല്ലതുപോലെ വിളഞ്ഞതാകണം. തേങ്ങാ രണ്ട് മുറിയായി വയ്ക്കാം. അതേ സമയം മറ്റ് വസ്തുക്കൾ മുറിച്ച് വയ്ക്കരുത്. കണിപ്പൂ ഏറെ പ്രധാനമാണ്. നിലവിളക്ക് കത്തിച്ച് വച്ച് പടിഞ്ഞാറ് ദർശനം വരുന്ന രീതിയിൽ വേണം, കണി കാണാൻ.നിലവിളക്ക്വീട്ടിലെ മുതിർന്ന സ്ത്രീകൾ നിലവിളക്ക് കത്തിച്ചു വച്ച് മറ്റുള്ളവരെ കണി കാണിയ്ക്കുന്നത് ഏറെ നല്ലതാണ്. കൈനീട്ടം നൽകുന്നതും വാങ്ങുന്നതും ഇരുകൈകളോടും വേണം. കൈനീട്ടം ലഭിച്ചാൽ ഇത് കണ്ണോടു ചേർത്ത് പ്രാർത്ഥിയ്ക്കണം. ഒററരൂപാ നാണയം കൈനീട്ടത്തിൽ ഉണ്ടാകുന്നത് ഏറെ നല്ലതാണ്. കൈനീട്ടം വാങ്ങുന്നവർ തന്നവരുടെ കാൽ തൊട്ട് തൊഴുന്നത് നല്ലതാണ്. നമ്മുടെ മാത്രം നന്മയല്ല, ലോകമെമ്പാടും നന്മ വരണമെന്നുള്ള നിശബ്ദ പ്രാർത്ഥനയോടെ വിഷുക്കണി കാണുക.
Source link