WORLD
ഫ്രാൻസിൽ കത്തിക്കുത്ത്; ഒരാൾ കൊല്ലപ്പെട്ടു
പാരീസ്: തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ബോർഡോ നഗരത്തിലുണ്ടായ കത്തിയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു. മരിച്ചയാളും പരിക്കേറ്റയാളും അൾജീരിയൻ വംശജരാണ്. ബുധനാഴ്ചയായിരുന്നു സംഭവം. റംസാൻ ദിനത്തിൽ മദ്യപിച്ചതിന്റെ പേരിലാണ് ഇവർ ആക്രമിക്കപ്പെട്ടതെന്നു സാക്ഷിമൊഴി ലഭിച്ചതായി പോലീസ് അറിയിച്ചു.
Source link