CINEMA

കാനിലേക്ക് ഒരു ഇന്ത്യൻ ചിത്രം; മത്സരിക്കുന്നത് 30 വർഷത്തിനുശേഷം

കാനിലേക്ക് ഒരു ഇന്ത്യൻ ചിത്രം; മത്സരിക്കുന്നത് 30 വർഷത്തിനുശേഷം, ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ ചരിത്രം രചിക്കുന്നു | Indian cinema to Cannes

കാനിലേക്ക് ഒരു ഇന്ത്യൻ ചിത്രം; മത്സരിക്കുന്നത് 30 വർഷത്തിനുശേഷം

മനോരമ ലേഖിക

Published: April 12 , 2024 02:49 PM IST

Updated: April 12, 2024 03:28 PM IST

1 minute Read

ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് സിനിമയുടെ പോസ്റ്റർ | ഫോട്ടോ: ഇൻസ്റ്റഗ്രാം

30 വർഷത്തിനുശേഷം കാൻ ചലച്ചിത്രമേളയിൽ മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട് ഒരു ഇന്ത്യൻ ചിത്രം. പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ആണ് ആ ചിത്രം. പായലിന്റെ ആദ്യ സംവിധാനസംരംഭം കൂടിയാണിത്. അടുത്തമാസം 14 മുതൽ 25 വരെയാണ് കാൻ മേള നടക്കുന്നത്.
ഷാജി എൻ. കരുൺ സംവിധാനംചെയ്ത് 1994-ൽ പുറത്തിറങ്ങിയ സ്വം ആണ് ഇതിനുമുമ്പ് കാൻ ചലച്ചിത്രമേളയിൽ പാം ഡിയോർ പുരസ്കാരത്തിനായി മത്സരിച്ചത്. ഓൾ വി ഇമാജിൻ ആസ് ലൈറ്റ് കാനിൽ മത്സരിക്കുന്നുവെന്ന് ചലച്ചിത്രമേളയുടെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്രാൻസിസ് ഫോർഡ് കോപ്പോള, ഷോൺ ബേക്കർ, യോർ​ഗോസ് ലാന്തിമോസ്, പോൾ ഷ്രെയ്ഡർ, മാ​ഗ്നസ് വോൺ ഹോൺ, പൗലോ സൊറെന്റീനോ തുടങ്ങിയ പ്ര​ഗത്ഭരുടെ ചിത്രങ്ങൾക്കൊപ്പമാണ് പായലിന്റെ ചിത്രവും മത്സരിക്കുക.

ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് സിനിമയുടെ അണിയറപ്രവർത്തകർ

ലേഡിബേർഡ്, ബാർബി എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായിക ഗ്രെറ്റ ഗെർവിഗാണ് ജൂറി അധ്യക്ഷ. നിരവധി പേരാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ ചരിത്രനേട്ടത്തെ അഭിനന്ദിച്ച് രം​ഗത്തെത്തിയത്.
ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. പ്രഭ എന്ന നഴ്സിന്റെ കഥയാണ് ചിത്രം സംസാരിക്കുന്നത്. കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിൽ. പായൽ കപാഡിയ സംവിധാനംചെയ്ത ചിത്രങ്ങൾ മുമ്പും വിവിധ ചലച്ചിത്രമേളകളിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പായൽ സംവിധാനംചെയ്ത എ നൈറ്റ് നോയിങ് നത്തിങ് എന്ന ചിത്രം 2021-ലെ മികച്ച ഡോക്യുമെന്ററിക്കുള്ള ​ഗോൾഡൻ ഐ പുരസ്കാരം നേടിയിരുന്നു.

ബ്രിട്ടീഷ് ഇന്ത്യൻ സംവിധായകൻ സന്ധ്യാ സൂരിയുടെ സന്തോഷ് എന്ന ചിത്രം കാനിലെ അൺ സേർട്ടൻ റി​ഗാർഡ് എന്ന വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഈ വിഭാ​ഗത്തിലേക്ക് ഔദ്യോ​ഗികമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രംകൂടിയാണിത്. ചേതൻ ആനന്ദ്, വി ശാന്താറാം, രാജ് കപൂർ, സത്യജിത് റേ, എം എസ് സത്യു, മൃണാൾ സെൻ എന്നിവരുടെ ചിത്രങ്ങൾ കാൻ മത്സര വിഭാഗത്തിലേക്ക് മുമ്പ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിൽ ചേതൻ ആനന്ദ് ഒരുക്കി 1946-ൽ പുറത്തിറങ്ങിയ നീച ന​ഗർ ആണ് പാം ഡിയോർ പുരസ്കാരം നേടിയ ഒരേയൊരു ഇന്ത്യൻചിത്രം.

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-common-viralnews mo-entertainment-movie f3uk329jlig71d4nk9o6qq7b4-list mo-entertainment-common-cannesfilmfestival 4o0gvsblhril4m2nd69hmqbb0n


Source link

Related Articles

Back to top button