മദ്യലൈസൻസ്: കവിതയെ സിബിഐയും അറസ്റ്റ് ചെയ്തു
മദ്യലൈസൻസ്: കവിതയെ സിബിഐയും അറസ്റ്റ് ചെയ്തു – CBI arrested K Kavita | Malayalam News, India News | Manorama Online | Manorama News
മദ്യലൈസൻസ്: കവിതയെ സിബിഐയും അറസ്റ്റ് ചെയ്തു
മനോരമ ലേഖകൻ
Published: April 12 , 2024 01:46 AM IST
Updated: April 11, 2024 10:01 PM IST
1 minute Read
ന്യൂഡൽഹി ∙ മദ്യലൈസൻസ് ക്രമക്കേടിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന ബിആർഎസ് നേതാവ് കെ.കവിതയെ സിബിഐയും അറസ്റ്റ് ചെയ്തു. കോടതിയുടെ അനുമതി വാങ്ങിയ അന്വേഷണ സംഘം തിഹാർ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ചോദ്യംചെയ്യലിനു കസ്റ്റഡിയിൽ വിട്ടുകിട്ടാൻ സിബിഐ സംഘം ഇന്നു കോടതിയെ സമീപിച്ചേക്കും. അനുമതി ലഭിച്ചാൽ സിബിഐ ആസ്ഥാനത്തെത്തിച്ചു ചോദ്യംചെയ്യും. തനിക്കു പങ്കാളിത്തമുള്ള കമ്പനിക്ക് മദ്യലൈസൻസ് ലഭിക്കാൻ ആം ആദ്മി പാർട്ടിക്ക് കവിത കോഴ നൽകിയെന്നാണു കേസ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 15ന് ആണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കവിതയെ അറസ്റ്റ് ചെയ്തത്.
English Summary:
CBI arrested K Kavita
mo-politics-parties-brs 40oksopiu7f7i7uq42v99dodk2-list mo-politics-leaders-kkavitha mo-crime-tiharjail mo-news-world-countries-india-indianews 4ceprpiduvd2qolqlpe1nv75v8 6anghk02mm1j22f2n7qqlnnbk8-list mo-judiciary-lawndorder-arrest mo-judiciary-lawndorder-cbi
Source link