ഇലക്ടറല്‍ ബോണ്ടില്‍ വിവരാവകാശ അപേക്ഷ വിചിത്രം, എസ്ബിഐ
ന്യൂഡൽഹി: വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നു പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ബോണ്ട് ദാതാക്കളുടെ സ്വകാര്യത ചൂണ്ടിക്കാട്ടിയാണ് എസ്ബിഐയുടെ നടപടി. അതേസമയം, ഇലക്ടറൽ ബോണ്ട് സംബന്ധിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നിരിക്കേയാണ്, രേഖകൾ വെളിപ്പെടുത്താൻ എസ്ബിഐ വിസമ്മതിച്ചത്. വിവരാവകാശ പ്രവർത്തകനായ ലോകേഷ് ബത്രയാണ് ഇലക്ടറൽ ബോണ്ട് വിവരങ്ങൾ ആവശ്യപ്പെട്ട് എസ്ബിഐയെ സമീപിച്ചത്. ബോണ്ടുകൾ സംബന്ധിച്ച സന്പൂർണവിവരങ്ങൾ ഡിജിറ്റൽ ഫോർമാറ്റിൽ നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ, വിവരാവകാശ നിയമത്തിലെ 8(1)(ഇ) വകുപ്പ് (വിശ്വാസത്തിൽ അധിഷ്ഠിതമായ രേഖകൾ), 8(1)(ജെ) വകുപ്പ് (വ്യക്തിഗത വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതു തടയൽ) എന്നിവ ചൂണ്ടിക്കാട്ടി എസ്ബിഐ ഡെപ്യൂട്ടി ജനറൽ മാനേജറും സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസറുമായ ഉദ്യോഗസ്ഥൻ ആവശ്യം തള്ളി. ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്തുവിടുന്നതു തടയാൻ എസ്ബിഐക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയ്ക്കു നൽകിയ ഫീസിന്റെ വിവരങ്ങളും ബത്ര ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇലക്ടറൽ ബോണ്ട് വിവരങ്ങൾ നൽകുന്നതു തടയാൻ ചൂണ്ടിക്കാട്ടിയ അതേ കാരണങ്ങൾ പറഞ്ഞ് ഈ ആവശ്യവും നിരസിക്കപ്പെട്ടു.
നിലവിൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യപ്പെടുത്തിയ വിവരങ്ങൾ നൽകാൻ വിസമ്മതിക്കുന്ന എസ്ബിഐയുടെ നടപടി വിചിത്രമാണെന്നു ബത്ര പ്രതികരിച്ചു. നികുതിദായകരുടെ പണം ഉൾപ്പെട്ടതിനാൽ സാൽവെയ്ക്കു നൽകിയ ഫീസിന്റെ വിവരങ്ങൾ മറച്ചുവയ്ക്കാൻ എസ്ബിഐക്ക് അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘാനാവിരുദ്ധമാണെന്ന് ഫെബ്രുവരി 15നാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചത്. ഇതേത്തുടർന്ന്, 2019 ഏപ്രിൽ 12 മുതൽ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വഴി എസ്ബിഐക്കു വെളിപ്പെടുത്തേണ്ടിവന്നു. മാർച്ച് 11ന് വിവരങ്ങൾ വെളിപ്പെടുത്താൻ കൂടുതൽ സമയം ആവശ്യപ്പെട്ട് എസ്ബിഐ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. വിവരങ്ങൾ ഉടൻ കൈമാറാൻ സുപ്രീംകോടതി അന്ത്യശാസനയും നൽകി. രണ്ടു ദിവസത്തിനുശേഷം എസ്ബിഐ കൈമാറിയ ഈ വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷൻ പ്രസിദ്ധപ്പെടുത്തി. എന്നാൽ, മാർച്ച് 15ന് ബോണ്ട് സംബന്ധിച്ച സന്പൂർണവിവരങ്ങൾ വെളിപ്പെടുത്താത്തതിന്റെ പേരിൽ എസ്ബിഐയെ വീണ്ടും നിർത്തിപ്പൊരിച്ചു. പിന്നാലെ, ബോണ്ടുകളുടെ സവിശേഷ നന്പർ സംബന്ധിച്ച വിവരങ്ങളും എസ്ബിഐക്ക് തെരഞ്ഞെടുപ്പ് കമ്മീഷനു നൽകേണ്ടിവന്നു.

Source link