തുടർക്കഥ പോലെ ഹർജികൾ; ജയിംസ് ബോണ്ട് സിനിമയോ എന്ന് ഡൽഹി ഹൈക്കോടതി
തുടർക്കഥ പോലെ ഹർജികൾ; ജയിംസ് ബോണ്ട് സിനിമയോ എന്ന് ഡൽഹി ഹൈക്കോടതി – Delhi High Court rejected plea filed by former AAP MLA Sandeep Kumar against Arvind Kejriwal | Malayalam News, India News | Manorama Online | Manorama News
തുടർക്കഥ പോലെ ഹർജികൾ; ജയിംസ് ബോണ്ട് സിനിമയോ എന്ന് ഡൽഹി ഹൈക്കോടതി
മനോരമ ലേഖകൻ
Published: April 11 , 2024 03:14 AM IST
Updated: April 10, 2024 09:06 PM IST
1 minute Read
കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന ഹർജി പിഴയോടെ തള്ളി
ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്നാവശ്യപ്പെട്ട് എഎപിയുടെ മുൻ എംഎൽഎ സന്ദീപ് കുമാർ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി പിഴയോടെ തള്ളി. ഇതു മൂന്നാം തവണയാണ് ഇത്തരമൊരു ഹർജിയെന്നു വിമർശിച്ചാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് 50,000 രൂപ പിഴ ചുമത്തി ഹർജി തള്ളിയത്.
‘തുടർച്ചകളുണ്ടാകാൻ ഇതൊരു ജയിംസ് ബോണ്ട് ചിത്രമല്ല’ എന്നും ജസ്റ്റിസ് മൻമോഹൻ പറഞ്ഞു. സമാനമായ 2 ഹർജികൾ ഹൈക്കോടതി നേരത്തെയും തള്ളിയിരുന്നു. ‘സുപ്രീം കോടതിയോ ഹൈക്കോടതിയോ മുൻപ് ഏതെങ്കിലും മുഖ്യമന്ത്രിയെ സ്ഥാനത്തുനിന്നു നീക്കിയിട്ടുണ്ടോ? ഒന്നു കാട്ടിത്തരൂ’ ഹർജി പരിഗണിച്ചപ്പോൾ കോടതി ചോദിച്ചു. പല തവണ മുന്നറിയിപ്പു നൽകിയിട്ടും ഇത് ആവർത്തിക്കുകയായിരുന്നുവെന്നും ഹർജിക്കാരനെ വിമർശിച്ചു.
English Summary:
Delhi High Court rejected plea filed by former AAP MLA Sandeep Kumar against Arvind Kejriwal
2k4srkdjdekch7gssgfojbhe7u 40oksopiu7f7i7uq42v99dodk2-list mo-judiciary-delhi-high-court mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-politics-leaders-arvindkejriwal mo-politics-parties-aap
Source link