കുതിപ്പു തുടര്‍ന്ന് സ്വര്‍ണം; പവന് 52,880/-
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6610 രൂപയും പവന് 52,880 രൂപയുമായി. രാജ്യാന്തര വിലയിലുണ്ടായ മാറ്റത്തിന്റെ ചുവടുപിടിച്ചാണ് കേരള വിപണിയിലും വില വര്‍ധിച്ചത്. കിഴക്കന്‍ യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും സംഘര്‍ഷങ്ങളും സുരക്ഷിത നിക്ഷേപമായികണ്ട് സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില കൂടാനിടയാക്കി.
നിലവിലെ നിരക്ക് പ്രകാരം ഒരു പവന് സ്വര്‍ണത്തിന് നികുതിയും പണിക്കൂലിയുമടക്കം 57000 രൂപയ്ക്കു മുകളില്‍ നല്‍കണം. വരുംദിവസങ്ങളിലും സ്വര്‍ണവില കൂടുമെന്നാണ് വിപണി നല്കുന്ന സൂചന.

Source link