8,000 കോടി നഷ്ടപരിഹാര ബാധ്യത: ഡിഎംആർസിയെ ഒഴിവാക്കി
8,000 കോടി നഷ്ടപരിഹാര ബാധ്യത: ഡിഎംആർസിയെ ഒഴിവാക്കി – 8,000 crore compensation liability: DMRC excluded | India News, Malayalam News | Manorama Online | Manorama News
8,000 കോടി നഷ്ടപരിഹാര ബാധ്യത: ഡിഎംആർസിയെ ഒഴിവാക്കി
മനോരമ ലേഖകൻ
Published: April 11 , 2024 03:19 AM IST
1 minute Read
റിലയൻസ് ഇൻഫ്രാസ്ട്രക്ചർ – ഡിഎംആർസി കേസിൽ മുൻകാല വിധി പരിഷ്കരിച്ച് സുപ്രീം കോടതി
ന്യൂഡൽഹി ∙ റിലയൻസ് ഇൻഫ്രാസ്ട്രക്ചറുമായുള്ള കേസിൽ 8,000 കോടി രൂപ നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയിൽനിന്ന് സുപ്രീം കോടതി ഡൽഹി മെട്രോ റെയിൽ കോർപറേഷനെ (ഡിഎംആർസി) ഒഴിവാക്കി. തങ്ങളുടെ തന്നെ മുൻകാല വിധി പരിഷ്കരിച്ചുകൊണ്ടാണിത്. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ചറുമായുള്ള കേസിൽ ഡിഎംആർസി നഷ്ടപരിഹാരം നൽകണമെന്ന് 2017ൽ വിധിച്ചിരുന്നു. അതിനെതിരെ ഡിഎംആർസിയാണു പുനഃപരിശോധനാ ഹർജി നൽകിയത്. വിധിയുടെ അടിസ്ഥാനത്തിൽ പലിശ അടക്കം 8000 കോടി രൂപയുടെ ബാധ്യതയായിരുന്നു.
രാജ്യത്തെ ആദ്യ സ്വകാര്യ മെട്രോ റെയിൽ സംരംഭമായി ഡൽഹി മെട്രോ റെയിലിന്റെ എയർപോർട്ട് പാത വികസിപ്പിക്കാനുള്ള കരാർ 2008ൽ ആണ് ഒപ്പുവച്ചത്. 2038 വരെയായിരുന്നു നടത്തിപ്പ് അവകാശം. മെട്രോ പദ്ധതിക്കു വേണ്ടി ഡിഎഎംഇപിഎൽ 2885 കോടി മുതൽമുടക്കി. 2011 ഫെബ്രുവരി 23നു പാത കമ്മിഷൻ ചെയ്തു. മെട്രോ പാതയുടെ നടത്തിപ്പും ഫീസ് വിഷയങ്ങളിലുമെല്ലാം 2012ൽ തർക്കം ഉടലെടുത്തു. തുടർന്നു എയർപോർട്ട് മെട്രോ പദ്ധതിയിൽ നിന്നു അനിൽ അംബാനിയുടെ കമ്പനി പിൻമാറി. ഇവർ തർക്കപരിഹാര ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.
2017 മേയിൽ ഡിഎഎംഇപിഎല്ലിന് അനുകൂലമായി ട്രൈബ്യൂണൽ വിധിച്ചതിനെതിരെയാണ് ഡിഎംആർസി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, അപ്പീൽ പരിഗണിച്ച കോടതി, റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ സഹോദരസ്ഥാപനമായ ഡൽഹി എയർപോർട്ട് മെട്രോ എക്സ്പ്രസ് പ്രൈവറ്റ് ലിമിറ്റഡിനു (ഡിഎഎംഇപിഎൽ) നൽകാൻ വിധിച്ചു. തുടർന്നാണ് പുനഃപരിശോധനാ ഹർജി നൽകിയത്. ഹൈക്കോടതിയുടെ വിധിയിൽ സുപ്രീം കോടതി ഇടപെട്ടതു ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഡിഎംആർസിക്ക് ആശ്വാസമായ വിധി പുറപ്പെടുവിച്ചത്.
English Summary:
8,000 crore compensation liability: DMRC excluded
mo-news-national-personalities-anilambani mo-auto-dellhimetro 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt 1da0bj2rpml13db29fb46ufgea
Source link