ASTROLOGY

ഇന്നത്തെ നക്ഷത്രഫലം, ഏപ്രിൽ 11, 2024


​മേടം (അശ്വതി, ഭരണി, കാർത്തിക ¼)മേടക്കൂറുകാരെ ഭാഗ്യം അനുകൂലിക്കുന്ന ദിവസമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രകടനം മെച്ചപ്പെടും. സ്വന്തം ജോലികളെക്കാൾ മറ്റുള്ളവരുടെ ജോലികളിൽ/കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാനിടയുണ്ട്. മതപരമായ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ അവസരം ലഭിച്ചേക്കും. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർധിക്കും. സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവിടുകയോ അതിനായി പ്ലാൻ ചെയ്യുകയോ ചെയ്യാം. നിയമപരമായ ചില കാര്യങ്ങളിൽ നിങ്ങൾക്ക് അനുകൂലമായ വാർത്ത ലഭിച്ചേക്കാം.Also read: വിഷുഫലപ്രകാരം ഗജകേസരി, ലോട്ടറി ഭാഗ്യം ഈ നാളുകാർക്ക്​​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)ആരോഗ്യം മെച്ചപ്പെടുന്ന ദിവസമാണ്. അപ്രതീക്ഷിത നേട്ടങ്ങളിൽ നിങ്ങളുടെ മനസ് സന്തോഷിക്കും. ബിസിനസിൽ ചില കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുത്. കുടുംബാംഗങ്ങളുടെ ചില നിർദ്ദേശങ്ങൾ നിങ്ങൾക്ക് ഇന്ന് പ്രയോജനപ്പെടും. ഇന്ന് യാത്രയ്ക്ക് സാധ്യതയുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം, അപകട സാധ്യത നിലനിൽക്കുന്നു. കുട്ടികളിൽ നിന്ന് ചില നല്ല വാർത്തകൾ പ്രതീക്ഷിക്കാം.​​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും വർധിക്കുന്ന ദിവസമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് വലിയൊരു നേട്ടം ലഭിച്ചേക്കാം. ബിസിനസ് ചെയ്യുന്നവർ വലിയ ലാഭം തേടി പോകുമ്പോൾ ചെറിയ ലാഭം നേടാനുള്ള അവസരം നഷ്ടമാക്കരുത്. ദാമ്പത്യ ജീവിതത്തിൽ മാധുര്യം നിലനിൽക്കും. നേതൃപരമായ നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടും. ഇന്ന് ചില വിഷയങ്ങളിൽ മാതാപിതാക്കളുമായി തർക്കമുണ്ടാകാം. മുതിർന്നവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മാനിക്കണം.​​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)കർക്കടകക്കൂറുകാർക്ക് കഠിനാദ്ധ്വാനം ഏറെ വേണ്ട ദിവസമായിരിക്കും. ജോലി ചെയ്യുന്നവർക്ക് മികച്ച പ്രകടനത്തിലൂടെ മേലുദ്യോഗസ്ഥരുടെ പ്രീതി നേടാൻ സാധിക്കും. സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്താൻ ശ്രദ്ധിക്കും. വൻ ലാഭം പ്രതീക്ഷിച്ച് നിങ്ങൾ നിക്ഷേപങ്ങൾ നടത്തിയാൽ പിന്നീട് ഖേദിക്കേണ്ടി വരും. ഇടപാടുകൾ നടത്തുന്നവർ ജാഗ്രത പാലിക്കണം. മാതാവിന്റെ ഭാഗത്ത് നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.​​ചിങ്ങം (മകം, പൂരം, ഉത്രം ¼)മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ചിങ്ങക്കൂറുകാർക്ക് ഈ ദിവസം മികച്ചതായിരിക്കും. കുടുംബത്തിലെ ഉത്തരവാദിത്തങ്ങളെല്ലാം ഭംഗിയായി നിറവേറ്റാൻ സാധിക്കും. ജോലിസ്ഥലത്ത് വളരെ ജാഗ്രത പുലർത്തേണ്ടതുണ്ട്. നിങ്ങൾ ചെയ്യേണ്ട ജോലി ജൂനിയർ ആയ സഹപ്രവർത്തകരെ ഏൽപ്പിക്കുന്നത് വഴി പ്രശ്നങ്ങൾ നേരിട്ടേക്കും. നിങ്ങളുടെ ജോലികൾ ഉത്തരവാദിത്തത്തോടെ കൃത്യ സമയത്ത് പൂർത്തിയാക്കാൻ ശ്രദ്ധിക്കുക. പ്രണയ ജീവിതം നയിക്കുന്നവർ പങ്കാളിയുടെ നിർദ്ദേശത്തിനനുസരിച്ച് പണം ചെലവാക്കിയാൽ പിന്നീട് ഖേദിക്കേണ്ടി വരും.Also read: ​വിഷു ബമ്പർ ഭാഗ്യം നേടാൻ നാൾപ്രകാരം ഈ നമ്പർ ലോട്ടറിയെടുക്കൂ​​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)നന്നായി ആലോചിച്ച് തീരുമാനങ്ങൾ എടുക്കേണ്ട പല സാഹചര്യങ്ങളും ഉണ്ടാകും. ചില കാര്യങ്ങൾ കേട്ടപാടെ വിശ്വസിക്കുന്നത് ഒഴിവാക്കണം. നിങ്ങളുടെ ജീവിതത്തിലെ ചില അനുഭവങ്ങൾ ഇന്ന് നിങ്ങൾക്ക് പ്രയോജനം ചെയ്‌തേക്കും. മുതിർന്ന അംഗങ്ങൾ നിങ്ങളെ ഏല്പിക്കുന്ന ജോലികൾ ഉത്തരവാദിത്തത്തോടെയും കൃത്യ സമയത്തും ചെയ്തു തീർക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ചില മുൻകാല തെറ്റുകൾ ഇന്ന് വെളിച്ചത്ത് വരാനിടയുണ്ട്. ജോലി സംബന്ധമായ ആശങ്കകൾ നീങ്ങും. ഒന്നിലധികം സ്രോതസ്സുകളിൽ നിന്ന് പണം ലഭിക്കുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.​​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)തുലാക്കൂറുകാർക്ക് അനുകൂലമായ ദിവസമായിരിക്കും. ഇന്ന് നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും വർധിക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം പോലുള്ള നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. വസ്തു സംബന്ധമായ തർക്കങ്ങൾ അവസാനിക്കും. തീരുമാനം നിങ്ങൾക്ക് അനുകൂലമായേക്കാം. മറഞ്ഞിരിക്കുന്ന നിങ്ങളുടെ ചില കഴിവുകൾ ഇന്ന് പുറത്തെടുത്തേക്കാം. ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരം ലഭിക്കാനിടയുണ്ട്.​​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)കുടുംബാംഗങ്ങളുടെ ഉപദേശം ഇന്ന് നിങ്ങൾക്ക് പ്രയോജനപ്പെടും. ബന്ധങ്ങൾ ദൃഢമാകും. ചില ആളുകൾ നിങ്ങളെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ പറഞ്ഞേക്കാം. എന്നാൽ നിങ്ങളുടെ സൗമ്യമായ സംസാരവും പെരുമാറ്റവും കൊണ്ട് ആളുകളെ നിങ്ങളിലേക്ക് ആകർഷിക്കാൻ സാധിക്കും. പങ്കാളിയോടൊപ്പം പ്രണയ നിമിഷങ്ങൾ ചെലവിടാൻ സാധിക്കും. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പുറത്തുള്ളവരുടെ ഉപദേശം സ്വീകരിക്കുന്നത് ഒഴിവാക്കുക.​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)​​സന്തോഷകരമായ ദിവസമായിരിക്കും. പുതിയ ബന്ധങ്ങൾ നിങ്ങൾക്ക് ഗുണകരമാകും. രക്തബന്ധങ്ങൾ കൂടുതൽ ദൃഢമാകും. സൃഷ്ടിപരമായ കാര്യങ്ങളിൽ താല്പര്യം വർധിക്കുകയും ഇത്തരം കാര്യങ്ങൾ ചെയ്യാൻ അവസരം ലഭിക്കുകയും ചെയ്തേക്കാം. സമൂഹത്തിൽ സ്വാധീനമുള്ള ആളുകളെ പരിചയപ്പെടാൻ സാധിക്കും. ബിസിനസിൽ ചില പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാനിടയുണ്ട്. നിങ്ങൾക്ക് ചുറ്റുമുള്ള അന്തരീക്ഷം സന്തോഷകരമായിരിക്കും. ഇന്ന് ഒന്നിന് പുറമെ ഒന്നായി നല്ല വാർത്തകൾ ലഭിച്ചുകൊണ്ടിരിക്കും.​​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)​​പ്രധാനപ്പെട്ട ചില ജോലികൾ ഇന്ന് തന്നെ പൂർത്തിയാക്കേണ്ടതുണ്ട്. ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള താല്പര്യം വർധിക്കും. തിരക്കിട്ട് ഒരു കാര്യവും ചെയ്യരുത്. ഉത്തരവാദിത്തത്തോടെയും ജാഗ്രതയോടെയും വേണം ഓരോ കാര്യങ്ങളെയും സമീപിക്കാൻ. ജോലിസ്ഥലത്ത് ചില ആളുകൾ നിങ്ങളുടെ ജോലി തടസ്സപ്പെടുത്താൻ പരമാവധി ശ്രമിക്കാനിടയുണ്ട്. ചില നിക്ഷേപങ്ങൾ വേണ്ടായിരുന്നു എന്ന് തോന്നാനിടയുണ്ട്.Also read: ആകർഷണ സ്വഭാവമുള്ള സ്ത്രീ നക്ഷത്രങ്ങൾ​​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)​​സാമ്പത്തികമായി നല്ല ദിവസമാണ്. ഇന്ന് ചില വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. അധിക സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താൻ സാധിക്കുന്നതാണ്. നിങ്ങളുടെ ആത്മാഭിമാനം വർധിക്കും. നഷ്ടപ്പെട്ടെന്ന് കരുതിയ പണം തിരികെ ലഭിക്കുന്നത് സന്തോഷം ഇരട്ടിപ്പിക്കും. എല്ലാ കാര്യങ്ങളിലും കുടുംബാംഗങ്ങളിൽ നിന്ന് പൂർണ്ണ പിന്തുണ ഉണ്ടാകും. ബിസിനസ് മെച്ചപ്പെടും. തൊഴിൽരഹിതർക്ക് അനുകൂലമായ വാർത്തകൾ ലഭിച്ചേക്കാം.​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)​​നല്ല ഫലങ്ങൾ ലഭിക്കുന്ന ദിവസമാണ്. ഏറെ നാളായി മാന്ദ്യത്തിലൂടെ കടന്നുപോയിരുന്ന ബിസിനസ് മെല്ലെ പച്ചപിടിച്ചു തുടങ്ങും. ചെറിയ ലാഭം നേടാനാകുന്നതും നിങ്ങളുടെ സന്തോഷം വർധിപ്പിക്കും. പൂർവിക സ്വത്ത് സംബന്ധമായ തർക്ക വിഷയത്തിൽ തീരുമാനം നിങ്ങൾക്ക് അനുകൂലമാകാനിടയുണ്ട്. ആരെയും അന്ധമായി വിശ്വസിക്കരുത്. വിവാദപരമായ സാഹചര്യങ്ങൾ നേരിടേണ്ടി വന്നാൽ നിശബ്ദത പാലിക്കുന്നതാണ് നല്ലത്.


Source link

Related Articles

Back to top button