WORLD
റഷ്യൻ ആക്രമണം: യുക്രെയ്നിൽ മൂന്നു പേർ കൊല്ലപ്പെട്ടു
കീവ്: യുക്രെയ്ൻ ഖാർകീവ് പ്രവിശ്യയിലെ ഗ്രാമത്തിനു നേർക്ക് റഷ്യ നടത്തിയ ആക്രമണത്തിൽ പതിനാലു വയസുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു. റഷ്യയോടു ചേർന്നുള്ള ലിപ്റ്റ്സി ഗ്രാമത്തിലെ പലചരക്കു കടയ്ക്കും ഫാർമസിക്കും നേർക്കായിരുന്നു ആക്രമണം. രണ്ടു പേർക്കു പരിക്കേറ്റു. റഷ്യയിൽനിന്ന് 16 കിലോമീറ്റർ അകലെയാണ് ലിപ്റ്റ്സി.
Source link