‘എല്ലാ പീഡനങ്ങളും സഹിക്കാൻ തയാർ, ഭരണഘടനയെ സംരക്ഷിക്കുക പ്രധാനം’: കേജ്‍രിവാളിന്റെ സന്ദേശം
എല്ലാ പീഡനങ്ങളും സഹിക്കാൻ തയാർ, ഭരണഘടനയെ സംരക്ഷിക്കുക പ്രധാനം: തിഹാർ ജയിലിൽനിന്ന് കേജ്‍രിവാളിന്റെ സന്ദേശം – Arvind Kejriwal’s message from jail – Manorama Online | Malayalam News | Manorama News
‘എല്ലാ പീഡനങ്ങളും സഹിക്കാൻ തയാർ, ഭരണഘടനയെ സംരക്ഷിക്കുക പ്രധാനം’: കേജ്‍രിവാളിന്റെ സന്ദേശം
ഓൺലൈൻ ഡെസ്‍ക്
Published: April 10 , 2024 08:35 PM IST
1 minute Read
അരവിന്ദ് കേജ്‍രിവാൾ. ചിത്രം: രാഹുൽ ആർ.പട്ടം∙മനോരമ
ന്യൂഡൽഹി∙ ഏകാധിപത്യ സർക്കാരിന്റെ എല്ലാ പീഡനങ്ങളും സഹിക്കാൻ തയാറാണെന്ന് തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ സന്ദേശം. കേജ്‍രിവാൾ ജയിലിൽനിന്നും നൽകിയ സന്ദേശം മന്ത്രി ഗോപാൽ റായ് ആണ് മാധ്യമങ്ങൾക്കു മുൻപിൽ പങ്കുവച്ചത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും എംപി സഞ്ജയ് സിങ്ങും ഗോപാൽ റായിയും മറ്റ് ആംആദ്മി പാർട്ടി നേതാക്കളും മുഖ്യമന്ത്രിയുടെ വസതിയിലെത്തി സുനിത കേജ്‍രിവാളിനെ സന്ദർശിച്ചിരുന്നു.
ചൊവ്വാഴ്ച തിഹാർ ജയിലിലെത്തി അരവിന്ദ് കേജ്‍രിവാളിനെ സന്ദർശിച്ച സുനിത, അദ്ദേഹം നൽകിയ സന്ദേശം നേതാക്കൾക്കു കൈമാറി.
‘‘അരവിന്ദ് കേജ്‍രിവാൾ ജയിലിൽനിന്നും രണ്ട് സന്ദേശങ്ങൾ നമുക്കായി നൽകിയിട്ടുണ്ട്. ഒന്നാമതായി,ഡൽഹി നിവാസികൾ യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നില്ലെന്ന് സർക്കാരും പാർട്ടിയും ഉറപ്പുവരുത്തണം. രണ്ടാമതായി, ഏകാധിപത്യ ഭരണകൂടത്തിന്റെ എല്ലാ പീഡനങ്ങളും അനുഭവിക്കാൻ അദ്ദേഹം തയാറാണ്. ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം’’– കേജ്‍രിവാൾ പറഞ്ഞതായി ഗോപാൽ റായ് പറഞ്ഞു.
ഡൽഹി മദ്യനയ അഴിമതി കേസിലെ ഇ.ഡി അറസ്റ്റിന് എതിരെ കേജ്‍രിവാൾ സമർപ്പിച്ച ഹർജി ഇന്നലെ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു ശേഷം കേജ്‍രിവാളിന്റെ ആദ്യ സന്ദേശമാണിത്.
English Summary:
Arvind Kejriwal’s message from jail
70uddsos8l0nb7bsmjvkpnltim 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-crime-tiharjail mo-news-world-countries-india-indianews mo-politics-leaders-arvindkejriwal mo-politics-parties-aap
Source link