ഗ്ലാമർ പ്രകടനവുമായി അനുപമ പരമേശ്വരൻ; തില്ലു സ്ക്വയർ നൂറ് കോടി ക്ലബ്ബിൽ
ഗ്ലാമർ പ്രകടനവുമായി അനുപമ പരമേശ്വരൻ; തില്ലു സ്ക്വയർ നൂറ് കോടി ക്ലബ്ബിൽ | Anupama Parameswaran’s Tillu Square
ഗ്ലാമർ പ്രകടനവുമായി അനുപമ പരമേശ്വരൻ; തില്ലു സ്ക്വയർ നൂറ് കോടി ക്ലബ്ബിൽ
മനോരമ ലേഖകൻ
Published: April 09 , 2024 12:08 PM IST
1 minute Read
തില്ലു സ്ക്വയർ സിനിമയുടെ വിജയാഘോഷ പരിപാടിയിൽ നിന്നും
അനുപമ പരമേശ്വരൻ നായികയായെത്തിയ തെലുങ്ക് റൊമാന്റിക് എന്റർടെയ്നർ തില്ലു സ്ക്വയർ നൂറ് കോടി ക്ലബ്ബിൽ. മാർച്ച് 29ന് തിയറ്ററുകളിലെത്തിയ ചിത്രം പത്തു ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബിലെത്തിയത്. അതീവ ഗ്ലാമറസ്സായെത്തുന്ന അനുപമ തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം. സിദ്ദു ജൊന്നാലഗഢയാണ് നായകൻ.
അനുപമയുടെ ഏറ്റവും ഗ്ലാമറസ്സായ വേഷമാകും ഈ ചിത്രത്തിലേത്. കോടികളാണ് നടി പ്രതിഫലമായി ചിത്രത്തിനു മേടിച്ചതും. 2022 ൽ പുറത്തിറങ്ങി ക്രൈം കോമഡി ചിത്രം ഡിജെ തില്ലുവിന്റെ തുടർഭാഗമാണ് ഈ സിനിമ.
മാലിക് റാം ആണ് സംവിധാനം. സായി പ്രകാശ് ഛായാഗ്രഹണം. എഡിറ്റിങ് നവീൻ നൂലി. സംഗീതം രാം ആൻഡ് അച്ചു.
40 കോടിയാണ് സിനിമയുടെ മുടക്ക്. ഇതിനോടകം തന്നെ ചിത്രം ബ്ലോക്ബസ്റ്റർ ആയി മാറിക്കഴിഞ്ഞു. ഈ സിനിമയുടെ വിജയത്തോടെ തെലുങ്കിലെ സൂപ്പർ നായികയെന്ന പട്ടം അനുപമ ഒരിക്കൽ കൂടി ഉറപ്പിച്ചു. നടി നായികയായെത്തിയ തെലുങ്ക് സിനിമകളെല്ലാം ബോക്സ്ഓഫിസിൽ വലിയ വിജയമായിരുന്നു.
സിനിമയുടെ വിജയാഘോഷവും കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. ജൂനിയർ എൻടിആർ ആണ് വിജയാഘോഷ പരിപാടിയിൽ അതിഥിയായി എത്തിയത്.
അതേസമയം സുരേഷ് ഗോപി നായകനായെത്തുന്ന ‘ജെഎസ്കെ’യാണ് അനുപമ പരമേശ്വരന്റെ അടുത്ത റിലീസ്.
English Summary:
Anupama Parameswaran’s Tillu Square joins the elite Rs. 100 crore club
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-anupamaparameswaran ejfc75p7tt5pddmr9pl1j94sf
Source link