CINEMA

ചെന്നൈയ്ക്കു പിന്തുണയുമായി മമിത ബൈജു; ഗാലറിയിലും ആവേശം

ചെന്നൈയ്ക്കു പിന്തുണയുമായി മമിത ബൈജു; ഗാലറിയിലും ആവേശം | Mamitha Baiju CSK

ചെന്നൈയ്ക്കു പിന്തുണയുമായി മമിത ബൈജു; ഗാലറിയിലും ആവേശം

മനോരമ ലേഖകൻ

Published: April 09 , 2024 09:42 AM IST

1 minute Read

ചെന്നൈ–കൊൽക്കത്ത ക്രിക്കറ്റ് മത്സരം കാണാൻ ചെന്നൈയിലെത്തിയ മമിത ബൈജു

ചെന്നൈയിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്–ചെന്നൈ സൂപ്പർ കിങ്സ് മത്സരം കാണാൻ മമിത ബൈജുവും. ചെന്നൈയുടെ ജഴ്സി അണിഞ്ഞുള്ള മമിതയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ‘പ്രേമലു’ സിനിമയിലൂടെ തെന്നിന്ത്യയുടെ ക്രഷ് ആയി മാറിയ മമിത ചെന്നൈ സൂപ്പർ കിങ്സിന്റെ ആരാധികയാണെന്നതും പ്രേക്ഷകർക്കു പുതിയ അറിവായിരുന്നു.
സഹോദരൻ മിഥുൻ ബൈജുവിനൊപ്പമായിരുന്നു മമിത മത്സരം കാണാൻ ചെന്നൈയിൽ എത്തിയത്. എം.എസ്. ധോണിയുടെ കടുത്ത ആരാധിക കൂടിയാണ് മമിത. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ധോണിയുടെയും കൂട്ടരുടെയും വിഡിയോ നടി പങ്കുവച്ചിട്ടുണ്ട്.

ചെന്നൈ സൂപ്പർ കിങ്സ് ബോളർമാരുടെ ആധിപത്യം തിളങ്ങിനിന്ന മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ 7 വിക്കറ്റ് വിജയമാണ് ഋതുരാജ് ഗെയ്ക്‌വാദിന്റെ സംഘം സ്വന്തമാക്കിയത്.

English Summary:
Mamitha Baiju at Chepauk for CSK vs KKR match

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-common-kollywoodnews mo-entertainment-titles0-premalu f3uk329jlig71d4nk9o6qq7b4-list 415gahneio0b1okqp69e4idvqg mo-entertainment-movie-mamithabaiju


Source link

Related Articles

Back to top button