സുമിത് നാഗൽ രണ്ടാം റൗണ്ടിൽ
മോണ്ടെ കാർലോ: ഇന്ത്യൻ ടെന്നീസ് താരം സുമിത് നാഗൽ മോണ്ടെ കാർലോ മാസ്റ്റേഴ്സ് ടെന്നീസ് സിംഗിൾസ് മെയിൻ ഡ്രോയിലെ പ്രവേശനം ജയത്തോടെ തുടങ്ങി. മെയിൻ ഡ്രോയിലെ ആദ്യ സിംഗിൾസ് മത്സരത്തിൽ നാഗൽ 5-7, 6-2, 6-4ന് ലോക 38 -ാം റാങ്ക് ഇറ്റലിയുടെ മാത്യോ അർനാൽഡിയെ തോൽപ്പിച്ചു. എടിപി മാസ്റ്റേഴ്സ് സിംഗിൾസ് ഇനത്തിലെ മെയിൻ ഡ്രോയിൽ ഒരു ഇന്ത്യക്കാരന്റെ ആദ്യ ജയമാണ്. 1982നുശേഷം 42 വർഷത്തിനിടെ മോണ്ടെ കാർലോ മെയിൻ ഡ്രോയിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു. ഇതിഹാസതാരം രമേഷ് കൃഷ്ണനാണ് ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരൻ. അവസാന യോഗ്യതാ മത്സരത്തിൽ ലോക 55-ാം റാങ്കുകാരനായ അർജന്റീനയുടെ ഫാകുണ്ടോ ഡിയസ് അകോസ്റ്റയെ 7-5, 2-6, 6-2ന് 95-ാം റാങ്കുകാരനായ നാഗൽ തോൽപ്പിച്ചു.
എടിപി കലണ്ടറിലെ മൂന്നു കളിമണ്‍ കോർട്ട് മാസ്റ്റേഴ്സ് 1000 ഇനങ്ങളിൽ ഒന്നാണ് മോണ്ടെ കാർലോ മാസ്റ്റേഴ്സ്. യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ ഒന്നാം നന്പർ താരം ലോക 63-ാം റാങ്ക് ഇറ്റലിയുടെ ഫ്ളാവിയോ കൊബോലിയെ 6-2, 6-3ന് പരാജയപ്പെടുത്തി.
Source link