BUSINESS

കുതിച്ചുയർന്ന് പൊന്ന്; പവന് 52,250

കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല വീ​​ണ്ടും സ​​ര്‍വ​​കാ​​ല റി​​ക്കാ​​ര്‍ഡി​​ല്‍. ഗ്രാ​​മി​​ന് 30 രൂ​​പ​​യും പ​​വ​​ന് 240 രൂ​​പ​​യു​​മാ​​ണ് ഇ​​ന്ന​​ലെ വ​​ര്‍ധി​​ച്ച​​ത്. ഇ​​തോ​​ടെ ഒ​​രു ഗ്രാ​​മി​​ന് 6,565 രൂ​​പ​​യും പ​​വ​​ന് 52,250 രൂ​​പ​​യു​​മാ​​യി. അ​​മേ​​രി​​ക്ക​​ന്‍ വി​​പ​​ണി ശ​​നി​​യാ​​ഴ്ച ക്ലോ​​സിംഗിൽ 2,303 ഡോ​​ള​​ര്‍ വ​​രെ കു​​റ​​ഞ്ഞി​​രു​​ന്നു. ഇ​​ന്ന​​ലെ രാ​​വി​​ലെ റ​​ഷ്യ​​ന്‍ ആ​​ണ​​വ റി​​യാ​​ക്‌​​ട​​റി​​നു നേ​​രേ​​യു​​ണ്ടാ​​യ ആ​​ക്ര​​മ​​ണ​​ത്തെ​​ത്തു​​ട​​ര്‍ന്ന് സ്വ​​ര്‍ണ​​വി​​ല അ​​ന്താ​​രാ​​ഷ്‌​​ട്ര ത​​ല​​ത്തി​​ല്‍ 2353 ഡോ​​ള​​ര്‍ വ​​രെ​​യെ​​ത്തി. ഇ​​തി​​ന്‍റെ ചു​​വ​​ടു​​പി​​ടി​​ച്ചാ​​ണ് ഇ​​ന്ന​​ലെ വി​​ല​​വ​​ര്‍ധ​​ന ഉ​​ണ്ടാ​​യ​​ത്. ക​​ഴി​​ഞ്ഞ ആ​​റി​​ലെ ബോ​​ര്‍ഡ് റേ​​റ്റാ​​യ ഗ്രാ​​മി​​ന് 6,535 രൂ​​പ, പ​​വ​​ന് 52,280 രൂ​​പ എ​​ന്ന സ​​ര്‍വ​​കാ​​ല റി​​ക്കാ​​ര്‍ഡാ​​ണ് ഇ​​ന്ന​​ലെ ഭേ​​ദി​​ക്ക​​പ്പെ​​ട്ട​​ത്. 2023 ഏ​​പ്രി​​ല്‍ എ​​ട്ടി​​ന് ഗ്രാ​​മി​​ന് 5580 രൂ​​പ​​യും പ​​വ​​ന് 44,640 രൂ​​പ​​യു​​മാ​​യി​​രു​​ന്നു വി​​ല. ക​​ഴി​​ഞ്ഞ ഒ​​രു വ​​ര്‍ഷ​​ത്തി​​നി​​ടെ ഗ്രാ​​മി​​ന് 985 രൂ​​പ​​യും പ​​വ​​ന് 7,880 രൂ​​പ​​യു​​മാ​​ണ് വ​​ര്‍ധി​​ച്ച​​ത്. അ​​ന്താ​​രാ​​ഷ്‌​​ട്ര സ്വ​​ര്‍ണ​​വി​​ല ഈ ​​കാ​​ല​​യ​​ള​​വി​​ല്‍ 370 ഡോ​​ള​​റി​​ല്‍ അ​​ധി​​ക​​മാ​​ണ് വ​​ര്‍ധി​​ച്ച​​ത്.

ക​​ഴി​​ഞ്ഞ​​വ​​ര്‍ഷം പ​​ത്തു ല​​ക്ഷം രൂ​​പ​​യ്ക്ക് സ്വ​​ര്‍ണം വാ​​ങ്ങി​​ക്കു​​മ്പോ​​ള്‍ 20 പ​​വ​​ന്‍ ല​​ഭി​​ക്കു​​മാ​​യി​​രു​​ന്നെ​​ങ്കി​​ല്‍ ഇ​​പ്പോ​​ള്‍ 17 പ​​വ​​ന്‍ മാ​​ത്ര​​മാ​​ണു ല​​ഭി​​ക്കു​​ക. സ്വ​​ര്‍ണ​​വി​​ല​​യ്‌​​ക്കൊ​​പ്പം വെ​​ള്ളി​​യു​​ടെ വി​​ല​​യും വ​​ര്‍ധി​​ക്കു​​ക​​യാ​​ണ്. വെ​​ള്ളി വി​​ല​​യും ഉ​​യ​​ര​​ങ്ങ​​ളി​​ലേ​​ക്ക് പോ​​കു​​മെ​​ന്നു​​ള്ള സൂ​​ച​​ന​​ക​​ളാ​​ണ് വി​​പ​​ണി​​യി​​ല്‍നി​​ന്നു ല​​ഭി​​ക്കു​​ന്ന​​തെ​​ന്ന് ഓ​​ള്‍ കേ​​ര​​ള ഗോ​​ള്‍ഡ് ആ​​ന്‍ഡ് സി​​ല്‍വ​​ര്‍ മ​​ര്‍ച്ച​​ന്‍റ​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന ട്ര​​ഷ​​റ​​ര്‍ എ​​സ്. അ​​ബ്‌​​ദു​​ല്‍ നാ​​സ​​ര്‍ പ​​റ​​ഞ്ഞു.

Source link

Related Articles

Back to top button