WORLD

2024-ലെ സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ന്; കാണാം തത്സമയം 


ഈ വര്‍ഷത്തെ ആദ്യത്തെ സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ന് നടക്കും. ചന്ദ്രന്‍ ഭൂമിയോട് അടുക്കുകയും സൂര്യനും ഭൂമിയ്ക്കും ഇടയിലൂടെ സഞ്ചരിക്കുന്നതിനിടെ ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കുകയും ചെയ്യുന്ന അത്യപൂര്‍വമായ ഈ പ്രതിഭാസമാണിത്. ഇതോടെ ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ വീഴുകയും വെളിച്ചം ഇല്ലാതാവുകയും ചെയ്യും. 2024 ലെ ആദ്യ സൂര്യഗ്രഹണം ഇന്ത്യയില്‍ നിന്ന് കാണാനാവില്ല. വടക്കേ അമേരിക്കയില്‍ നിന്നായിരിക്കും ഇത് വ്യക്തമായി കാണാനാവുക. കൊളംബിയ, വെനസ്വേല, അയര്‍ലാന്‍ഡ്, പോര്‍ട്ടല്‍, ഐസ്ലാന്‍ഡ്, യു.കെ എന്നിവിടങ്ങളില്‍ നിന്നും കരീബിയന്‍ രാജ്യങ്ങളില്‍ നിന്നും ഭാഗികമായി ഗ്രഹണം കാണാം. ഇന്ത്യയിലുള്ളവര്‍ക്ക് നാസയുടെ തത്സമയ സ്ട്രീമിങിലൂടെ ഗ്രഹണം കാണാം. ഇന്ത്യന്‍ സമയം ഏപ്രില്‍ എട്ട് രാത്രി 10.30നും ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 നും ഇടയിലാണ് സ്ട്രീമിങ് ഉണ്ടാവുക. ഇതിന് പുറമെ ടെക്സാസിലെ മക്ഡൊണാള്‍ഡ് ഒബ്സര്‍വേറ്ററിയുടെ തത്സമയ സ്ട്രീമിങും ലഭ്യമാവും. ഒബ്സര്‍വേറ്ററിയിലെ ദൂരദര്‍ശിനിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇതില്‍ കാണാം. 2031 ല്‍ നടക്കുന്ന സൂര്യഗ്രഹണമാണ് ഇന്ത്യയില്‍ നിന്ന് വ്യക്തമായി കാണുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2031 മെയ് 21 ന് ആയിരിക്കും ഇത്.


Source link

Related Articles

Back to top button