INDIA

തിരഞ്ഞെടുപ്പ്: കർണാടകയിൽ പിടിച്ചെടുത്തത് 5.60 കോടി രൂപ, 3 കിലോ സ്വർണം, 103 കിലോ വെള്ളി

തിരഞ്ഞെടുപ്പ്: കർണാടകയിൽ പിടിച്ചെടുത്തത് 5.60 കോടി രൂപ, 3 കിലോ സ്വർണം, 103 കിലോ വെള്ളി – Karnataka | Lok Sabha Election 2023

തിരഞ്ഞെടുപ്പ്: കർണാടകയിൽ പിടിച്ചെടുത്തത് 5.60 കോടി രൂപ, 3 കിലോ സ്വർണം, 103 കിലോ വെള്ളി

ഓൺലൈൻ ഡെസ്‌ക്

Published: April 08 , 2024 09:43 AM IST

1 minute Read

കർണാടക പൊലീസ് പിടിച്ചെടുത്ത പണവും സ്വർണവും. Photo: @ians_india / X

ബെംഗളൂരു ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന റെയ്ഡിൽ കിലോക്കണക്കിനു സ്വർണവും വെള്ളിയും കോടിക്കണക്കിനു രൂപയും പിടികൂടി കർണാടക പൊലീസ്. ബെല്ലാരിയിൽ നിന്നാണ് ഇവ പിടികൂടിയത്. 5.60 കോടി രൂപ, 3 കിലോ സ്വർണം, 103 കിലോ വെള്ളി ആഭരണങ്ങൾ, 68 വെള്ളി ബാറുകൾ എന്നിവയാണു പിടിച്ചെടുത്തത്.

5 Crores Cash, 106 Kg Jewellery: Karnataka Cops’ Crackdown Ahead Of PollsRs 5.60 crore in cash, 3 kg of gold, 103 kg of silver jewellery, and 68 silver bars were seized by Karnataka Police in a major raid ahead of Lok Sabha polls 2024. The raid was conducted in Bellary town of… pic.twitter.com/ZYusuXN7t0— Social News Daily (@SocialNewsDail2) April 8, 2024

പിടിച്ചെടുത്തവയുടെ ആകെ മൂല്യം 7.60 കോടി രൂപ വരുമെന്നു പൊലീസ് അറിയിച്ചു. ബെല്ലാരിയിലെ കമ്പാളി ബസാറിലെ നരേഷ് ഗോൾഡ് ഷോപ് ജ്വല്ലറി ഉടമ നരേഷ് എന്നയാളുടെ വീട്ടിൽ നിന്നാണു വലിയ അളവിൽ പണവും ആഭരണങ്ങളും കണ്ടെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.

ഹവാല ഇടപാടുണ്ടെന്ന സംശയത്താൽ ഇതുമായി ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചുമത്തിയാണു കേസ് റജിസ്റ്റർ ചെയ്തത്. അന്വേഷണത്തിലെ കണ്ടെത്തലുകൾ‌ ആദായനികുതി വകുപ്പിനെ അറിയിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

English Summary:
5 Crores Cash, 106 Kg Jewellery: Karnataka Cops’ Crackdown Ahead Of Polls

mo-news-common-hawala-transaction 2br74jhhuqdd03svrj4l1tna61 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-karnataka mo-politics-elections-loksabhaelections2024




Source link

Related Articles

Back to top button