ASTROLOGY

ഇന്നത്തെ നക്ഷത്രഫലം, ഏപ്രിൽ 8, 2024


​മേടം (അശ്വതി, ഭരണി, കാർത്തിക ¼)​തീരുമാനങ്ങൾ വളരെ ആലോചനാപൂര്വം കൈക്കൊള്ളുക. ബിസിനസ് ഇന്ന് പ്രതീക്ഷിച്ചതുപോലെ തന്നെ മുമ്പോട്ട് പോകും. വിവാഹിതരായവർക്ക് ഇന്ന് പല വിധത്തിലുള്ള സന്തോഷത്തിന് വകയുണ്ട്. കുടുംബത്തിനൊപ്പം പുറത്ത് പോകാനേ പദ്ധതിയിട്ടേക്കാം. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ചില ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാനിടയുണ്ട്. ജീവിതപങ്കാളിയിൽ നിന്ന് എല്ലാ കാര്യങ്ങളിലും പൂർണ്ണ പിന്തുണ ലഭിക്കും.Also read: ​സൂര്യഗ്രഹണശേഷം രാജയോഗം വരുന്ന നക്ഷത്രങ്ങൾ​​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)​​വളരെ ഗുണകരമായ ദിവസമായിരിക്കും. പല നേട്ടങ്ങളും കൈവരിക്കാൻ കഴിയുന്ന ദിവസമാണ്. വളരെയധികം കഠിനാദ്ധ്വാനം ആവശ്യമായി വരും. വീട്ടിൽ സമാധാനത്തിന്റെ അന്തരീക്ഷം നിലനിൽക്കും. പ്രണയ ജീവിതം നയിക്കുന്നവർക്ക് സന്തോഷകരമായ ദിവസമായിരിക്കും. ശരീര സൗഖ്യം ഉണ്ടാകും. വീട്ടിൽ അതിഥി സന്ദർശനം ഉണ്ടാകും. സന്താനങ്ങൾ മൂലം സന്തോഷത്തിന് വകയുണ്ട്.​​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)​​രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ചില വലിയ ഉത്തരവാദിത്തങ്ങളോ സ്ഥാനമോ ലഭിച്ചേക്കാം. ബിസിനസ് പ്രതീക്ഷിച്ചതുപോലെ തന്നെ മുമ്പോട്ട് പോകും. ചില നിക്ഷേപങ്ങൾ നടത്താൻ സാധ്യതയുണ്ട്. ജോലിക്കാരായവർക്ക് ഗുണകരമായ ദിവസമാണ്. അപകട സാധ്യത നിലനിൽക്കുന്നതിലാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പുലർത്തണം. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്നവർക്ക് ദിവസം അനുകൂലമാണ്. നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്താൻ ശ്രദ്ധിക്കുക.​​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)​​ആരോടും മോശമായി പെരുമാറാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ വാക്കുകൾ മറ്റുള്ളവരെ വേദനിപ്പിക്കരുത്. വഴക്ക് ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. നന്നായി ആലോചിച്ച ശേഷം മാത്രം നിക്ഷേപങ്ങൾ നടത്തുക. ഇന്നേ ദിവസം ആർക്കും പണം കടം കൊടുക്കാതിരിക്കുന്നതാണ് നല്ലത്. തിരികെ ലഭിക്കാനുള്ള സാധ്യത കുറവാണ്. സഹോദര ഗുണം ഉണ്ടാകും. ജോലിസ്ഥലത്ത് നേട്ടത്തിന് സാധ്യതയുണ്ട്.Also read:​2024ലെ വിഷുഫലത്താൽ നേട്ടം കൊയ്യുന്ന നക്ഷത്രങ്ങൾ, കോട്ടം വരുന്നവ​​ചിങ്ങം (മകം, പൂരം, ഉത്രം ¼)​​അല്പം വിഷമകരമായ ദിവസമാകാനിടയുണ്ട്. കുറച്ചധികം സമ്മർദ്ദത്തിലൂടെ കടന്നുപോകേണ്ടി വരും. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഗുണകരമായ ദിവസമാണ്. അവിവാഹിതർക്ക് അനുയോജ്യരായ ജീവിത പങ്കാളജിയെ കണ്ടെത്താൻ ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും. നിങ്ങളുടെ തൊഴിൽ രംഗത്തെ മികച്ച പ്രകടനം പരിഗണിച്ച് നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ബിസിനസിൽ വളരെയധികം പുരോഗതി കൈവരിക്കാൻ സാധിക്കും. സന്താനങ്ങൾ മൂലം അഭിമാനിക്കാൻ വകയുണ്ട്.​​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)​​ബിസിനസിൽ നിന്ന് ലാഭമുണ്ടാക്കാൻ സാധിക്കും. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. മുടങ്ങിക്കിടന്ന പല ജോലികളും ഇന്ന് പൂർത്തിയാക്കാൻ സാധിക്കുന്നതാണ്. കോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ അന്തിമ വിധി ഉണ്ടാകാനിടയുണ്ട്. സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഗൃഹത്തിൽ മതപരമായ ചടങ്ങുകൾ നടക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് മികച്ച സാദ്ധ്യതകൾ കണ്ടെത്താൻ സാധിക്കുന്നതാണ്.​​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)​​വളരെ ഗുണകരമായ ദിവസമായിരിക്കും. പ്രധാന ജോലികളെല്ലാം കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കാൻ സാധിക്കുന്നതാണ്. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കും. ദാമ്പത്യ ജീവിതം സന്തോഷത്തോടെ മുമ്പോട്ട് പോകും. കുടുംബത്തിൽ സന്തോഷത്തിന്റെ അന്തരീക്ഷമായിരിക്കും. ജോലിയിൽ സ്ഥാനക്കയറ്റം പോലുള്ള നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. കുട്ടികളുമൊത്ത് സമയം ചെലവിടുന്നത് സന്തോഷം നൽകും.​​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)​​പൊതുവെ നല്ല ഫലങ്ങൾ ലഭിക്കുന്ന ദിവസമായിരിക്കും. പ്രണയ ജീവിതം നയിക്കുന്നവർ ജീവിതം ആസ്വദിക്കും. ആരാധനാലയം സന്ദർശിക്കാൻ അവസരം ലഭിച്ചേക്കും. അർഹരായ ആളുകളെ സഹായിക്കുന്നതിൽ മടി കാണിക്കരുത്. ബിസിനസിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ സാധിച്ചെന്ന് വരില്ല. വ്യാപാരം മെച്ചപ്പെടുത്താൻ മറ്റാളുകളുടെ അഭിപ്രായം തേടുന്നതിൽ തെറ്റില്ല.​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)​​പ്രതിസന്ധികൾ നീങ്ങും. പല പ്രതികൂല സാഹചര്യങ്ങളെയും നിങ്ങളുടെ ബുദ്ധിയും ആത്മവിശ്വാസവും ഉപയോഗിച്ച് തരണം ചെയ്യാൻ സാധിക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം. സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കുകയും ചെയ്യും. മതപരമായ കാര്യങ്ങൾക്കായി കൂടുതൽ സമയം മാറ്റിവെച്ചേക്കാം. അവിവാഹിതരായ ആളുകൾക്ക് ഇഷ്ടപ്പെട്ട വിവാഹാലോചന വരാനിടയുണ്ട്,​​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)​​ബിസിനസിൽ ഉയർച്ച താഴ്ചകൾ നേരിടേണ്ടതായി വരും. നന്നായി ആലോചിച്ച ശേഷം മാത്രമേ ആർക്കെങ്കിലും പണം കടം നൽകാവൂ. ചില ജോലികൾ ഇന്ന് കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കാൻ സാധിക്കും. കുട്ടികളുടെ ഭാഗത്ത് നിന്ന് സന്തോഷകരമായ വാർത്തകൾ ലഭിക്കുന്നതാണ്. എല്ലാ കാര്യങ്ങളിലും ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കുന്നത് വലിയ ആശ്വാസകരമാകും.​​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)​​ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാനിടയുണ്ട്. ബിസിനസ് മെച്ചപ്പെടുത്താൻ നിരവധി അവസരങ്ങൾ വന്നുചേരും. അവിവാഹിതരായ ആളുകൾക്ക് മനസ്സിനിണങ്ങിയ പങ്കാളിയെ കണ്ടെത്താൻ സാധിച്ചേക്കും. വീട്ടിൽ എന്തെങ്കിലും ശുഭകരമായ പരിപാടികൾ നടക്കാനിടയുണ്ട്. നിങ്ങൾ മറ്റൊരാളിൽ നിന്ന് പണം കടം വാങ്ങിയിട്ടുണ്ടെങ്കിൽ, പണം തിരികെ നൽകാൻ ആ വ്യക്തി നിങ്ങളുടെമേൽ സമ്മർദ്ദം ചെലുത്തിയേക്കാം. അമിത ചെലവുകൾ നിയന്ത്രിക്കുക.​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)​​മീനക്കൂറുകാർക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. ബിസിനസിൽ നിന്ന് വലിയ ലാഭം നേടാനാകും. ജോലിസ്ഥലത്ത് ഒരു വലിയ പ്രോജക്ടിന്റെ ഭാഗമാകാൻ അവസരം ലഭിച്ചേക്കാം. ഇത് പൂർത്തിയാക്കാൻ കഠിനാദ്ധ്വാനം വളരെയധികം വേണ്ടി വരും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ജോലി തേടുന്നവർക്ക് പല മികച്ച അവസരങ്ങളും ലഭിച്ചേക്കാം.


Source link

Related Articles

Back to top button