SPORTS
ഡി ബ്രുയിന്റെ സിറ്റി
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കെവിൻ ഡി ബ്രുയിന്റെ ഇരട്ടഗോൾ മികവിൽ മാഞ്ചസ്റ്റർ സിറ്റി 4-2ന് ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ചു. ജയത്തോടെ സിറ്റിക്ക് 70 പോയിന്റായി. മൂന്നാം മിനിറ്റിൽ സിറ്റിയെ ഞെട്ടിച്ച് ക്രിസ്റ്റൽ പാലസിനെ ജീൻ ഫിലിപ് മുന്നിലെത്തിച്ചു.
13-ാം മിനിറ്റിൽ തകർപ്പനൊരു ഗോളിൽ ഡി ബ്രുയിൻ സമനില പിടിച്ചു. രണ്ടാം പകുതിയിൽ റിക്കോ ലെവിസ് (47’), എർലിംഗ് ഹാലണ്ട് (66’) എന്നിവർക്കു പിന്നാലെ ഡിബ്രൂയിൻ തന്റെ രണ്ടാം ഗോൾ നേടി. 70-ാം മിനിറ്റിലായിരുന്നു ബെൽജിയം താരത്തിന്റെ ഈ ഗോൾ.
Source link