ഐ പി എൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കി, പോയത് 86000 രൂപ!
ഐ പി എൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കി, പോയത് 86000 രൂപ!
ബെംഗളൂരുവില്‍ ഐപിഎൽ മൽസരത്തിന് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നഷ്ടപ്പെട്ടത് യുവതിക്ക് 86,265 രൂപ. കഴിഞ്ഞയാഴ്ച നടന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മൽസരത്തിന് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പണം നഷ്ടപ്പെട്ടത്. ‘ഐപിഎൽ ക്രിക്കറ്റ് ടിക്കറ്റ്’ എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് അക്കൗണ്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന നമ്പറിലേക്ക് ബന്ധപ്പെട്ടപ്പോൾ നിശ്ചിത തുക നൽകിയാൽ 20 ടിക്കറ്റ് ബ്ലോക്ക് ചെയ്യാമെന്ന് പറഞ്ഞു.ടിക്കറ്റ് ബ്ലോക്ക് ചെയ്തതിന് മുൻകൂറായി 8,000 രൂപ നൽകണമെന്ന് വിളിച്ചയാൾ യുവതിയോട് ആവശ്യപ്പെട്ടു. ആദ്യം 11,000 രൂപ അയക്കാൻ ആണ് ആ വശ്യപ്പെട്ടത്. തുടർന്ന് വീണ്ടും 8,170 രൂപ അയയ്ക്കാൻ ആവശ്യപ്പെട്ടു. വീണ്ടും 14,999 രൂപയും 21,000 രൂപയും ആവശ്യപ്പെട്ടു. ഇങ്ങനെ മൊത്തം 86,265 രൂപ കൈമാറിയപ്പോൾ യുവതി തട്ടിപ്പുകാരനോട് ടിക്കറ്റോ അല്ലെങ്കിൽ റീഫണ്ടോ ആവശ്യപ്പെട്ടു. പേയ്‌മെന്റ് സ്വീകരിക്കുന്നതിൽ സാങ്കേതിക തകരാർ ഉണ്ടെന്ന് പറഞ്ഞു തട്ടിപ്പുകാരൻ ടിക്കറ്റ് കൊടുക്കുന്നത് നീട്ടിക്കൊണ്ടുപോയി.കബളിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പല രീതിയിലുമുള്ള ഓൺലൈൻ തട്ടിപ്പുകൾ ദിവസം ചെല്ലുംതോറും പെരുകുകയാണ്. വളരെ നിഷ്കളങ്കരെന്ന രീതിയിലാണ് പലപ്പോഴും തട്ടിപ്പുകാർ ആദ്യമായി ഇരകളോട് സംസാരിച്ച് പണം തട്ടിയെടുക്കുന്നത്.
5t233e4t3nkrsjmb6ei0kubrc5 rignj3hnqm9fehspmturak4ie-list 75uap72n7fjdbfc5t80jolstin-list
Source link