CINEMA

കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ‘സ്വർഗം’ കൊച്ചിയിൽ ആരംഭിച്ചു; വിളക്ക് കൊളുത്തി മാർ ജോസഫ് പാംപ്ലാനിയും മാണി സി കാപ്പനും

കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ‘സ്വർഗം’ കൊച്ചിയിൽ ആരംഭിച്ചു – Swargam malayalam movie | Manorama Online

കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ‘സ്വർഗം’ കൊച്ചിയിൽ ആരംഭിച്ചു; വിളക്ക് കൊളുത്തി മാർ ജോസഫ് പാംപ്ലാനിയും മാണി സി കാപ്പനും

മനോരമ ലേഖിക

Published: April 06 , 2024 11:22 AM IST

Updated: April 06, 2024 11:27 AM IST

1 minute Read

സ്വർ​ഗം സിനിമയുടെ ലൊക്കേഷനിൽനിന്നുള്ള ചിത്രം

റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന‘സ്വർഗം’ എന്ന ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. സിഎൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമിക്കുന്ന ചിത്രത്തിനു തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് റെജിസ് ആന്റണിയും റോസ് റെജിസും ചേര്‍ന്നാണ്. ലിസി കെ.ഫെർണാണ്ടസും റെജിസ് ആന്റണിയും ചേർന്നാണ് ചിത്രത്തിനു കഥയെഴുതിയത്.

മാർ ജോസഫ് പാംപ്ലാനി വിളക്ക് കൊളുത്തിയ ചടങ്ങിൽ പാലാ എംഎൽഎയും നിർമാതാവുമായ മാണി സി.കാപ്പൻ, ഫാ. ആന്റണി വടക്കേക്കര, കേബിൾ ടിവി അസോസിയേഷൻ പ്രസിഡന്റ് പ്രവീൺ മോഹൻ, സംഗീത സംവിധായകൻ മോഹൻ സിതാര തുടങ്ങിയവർ  പങ്കെടുത്തു. 

ജോണി ആന്റണി, മഞ്ജു പിള്ള, അജു വര്‍ഗീസ്‌, അനന്യ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഛായാഗ്രഹണം – എസ് ശരവണൻ, എഡിറ്റർ – ഡോൺ മാക്‌സ്, സംഗീതം – മോഹൻ സിത്താര, ലിസി കെ.ഫെർണാണ്ടസ്, ജിന്റോ ജോൺ, റീറിക്കോര്‍ഡിങ് – ബിജിബാൽ, വരികൾ – സന്തോഷ് വർമ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ബേബി ജോൺ കലയന്താനി, കല – അപ്പുണ്ണി സാജൻ, മേക്കപ്പ് – പാണ്ഡ്യൻ, വസ്ത്രാലങ്കാരം& ക്രിയേറ്റീവ് ഡയറക്ഷന്‍ – റോസ് റെജിസ്, പ്രോജക്ട് ഡിസൈനർ-ജിന്റോ ജോൺ, പ്രൊഡക്‌ഷൻ കൺട്രോളർ – തോബിയാസ്, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് – ബാബുരാജ് മനിശ്ശേരി, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ – എ കെ രജിലേഷ്, അസോഷ്യേറ്റ് ഡയറക്ടർമാർ -ആന്റോസ് മാണി, രാജേഷ് തോമസ്, പിആർഒ – വാഴൂർ ജോസ്, എ.എസ്.ദിനേശ്, ആതിര ദിൽജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സ്, സ്റ്റിൽസ് – ജിജേഷ് വാടി.

English Summary:
Launched new malayalam movie Swargam.

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-ajuvarghese mo-entertainment-titles0-swargam mo-entertainment-movie f3uk329jlig71d4nk9o6qq7b4-list 3md6io0l2f1pa4ermh47363hv2


Source link

Related Articles

Back to top button