WORLD

സ്റ്റാര്‍ഷിപ്പ് നാലാം വിക്ഷേപണം അടുത്തമാസം, അറിയിപ്പുമായി ഇലോണ്‍ മസ്‌ക്


ടെക്‌സാസ് : ലോകത്തില്‍ ഇതുവരെ വികസിപ്പിച്ചതില്‍ ഏറ്റവും വലിയ ബഹിരാകാശ വിക്ഷേപണ വാഹനമാണ് സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ്. ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലിരിക്കുന്ന സ്റ്റാര്‍ഷിപ്പ് ഇതുവരെ മൂന്ന് വിക്ഷേപണ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ആദ്യ രണ്ടെണ്ണം പരാജയമായിരുന്നുവെങ്കിലും മൂന്നാം വിക്ഷേപണത്തില്‍ വന്‍ മുന്നേറ്റമാണുണ്ടായത്. ഇതിന് പിന്നാലെ അടുത്തമാസം വീണ്ടും പുതിയ സ്റ്റാര്‍ഷിപ്പ് വിക്ഷേപണത്തിനൊരുങ്ങുകയാണ് സ്‌പേസ് എക്‌സ്. എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് മസ്‌ക് ഈ വിവരം അറിയിച്ചത്. എന്നാല്‍ കൃത്യമായ തീയ്യതി അറിയിച്ചിട്ടില്ല. യുഎസിലെ ഫെഡറല്‍ ഏവിയേഷന്‍ അതോറ്റിറിയുടെ അനുമതി ലഭിച്ചയുടന്‍ വിക്ഷേപണം നടന്നേക്കും.


Source link

Related Articles

Back to top button