INDIA

കേജ്‌രിവാളിന്റെ അറസ്റ്റിനായി ബിജെപിയിലെ ഉന്നത നേതാക്കൾ ഗൂഢാലോചന നടത്തി: സഞ്ജയ് സിങ്

കേജ്‌രിവാളിന്റെ അറസ്റ്റിനായി ബിജെപിയിലെ ഉന്നത നേതാക്കൾ ഗൂഢാലോചന നടത്തി – സഞ്ജയ് സിങ് – Latest News | Manorama Online

കേജ്‌രിവാളിന്റെ അറസ്റ്റിനായി ബിജെപിയിലെ ഉന്നത നേതാക്കൾ ഗൂഢാലോചന നടത്തി: സഞ്ജയ് സിങ്

ഓൺലൈൻ ഡെസ്ക്

Published: April 05 , 2024 12:53 PM IST

1 minute Read

സഞ്ജയ് സിങ് Photo-AAP/X

ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതി കേസിൽ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി മുതിർന്ന എഎപി നേതാവ് സഞ്ജയ് സിങ്. അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനായി ബിജെപിയിലെ ഉന്നത നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ആറുമാസം ജയിലിലായിരുന്നു സഞ്ജയ് സിങ്. 

കേജ്‌രിവാളിനെതിരെ മൊഴി നൽകാൻ രാഘവ് മകുന്ദയെ പ്രേരിപ്പിച്ചെന്നും മൊഴി നൽകിയതിനു പ്രത്യുപകാരമായി രാഘവിന്റെ പിതാവ് മകുന്ദ റെഡ്ഡിക്ക് തിരഞ്ഞെടുപ്പിൽ എൻഡിഎ സീറ്റുനൽകിയെന്നും സഞ്ജയ് ആരോപിച്ചു. സെപ്റ്റംബർ 16ന് മകുന്ദ റെഡ്ഡിയെ ഇഡി ആദ്യം ചോദ്യം ചെയ്തപ്പോൾ അയാൾ സത്യം പറഞ്ഞിരുന്നു. കേജ്‌രിവാളിനെ കണ്ടോയെന്ന ഇഡിയുടെ ചോദ്യത്തിന് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭൂമിയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുന്നതിനായി കേജ്‌രിവാളിനെ കണ്ടെന്നാണ് അദ്ദേഹം ആദ്യം മൊഴി നൽകിയത്. പിന്നീട് മകുന്ദയുടെ മകൻ അറസ്റ്റിലായി. മകനെ അഞ്ചുമാസം ജയിലിൽ പാർപ്പിച്ചു. ഇതോടെ മകുന്ദ മൊഴിമാറ്റി പറഞ്ഞു എന്നാണ് സഞ്ജയ് ആരോപിക്കുന്നത്. അഞ്ചുമാസത്തെ ജയിൽ പീഡനത്തെ തുടർന്ന് കേജ്‌രിവാളിനെതിരെ രാഘവ് മൊഴി നൽകിയെന്നും അദ്ദേഹം പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന മകുന്ദ റെഡ്ഡിയുടെ ചിത്രവും സഞ്ജയ് പങ്കുവച്ചു. 

English Summary:
Raghav Magunta forced to name Arvind Kejriwal in Delhi Liquor Policy case, alleges AAP Leader Sanjay Singh

5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 581vmivee0hmvlogrkfoq3aqll 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-arvindkejriwal mo-politics-parties-aap mo-politics-leaders-narendramodi


Source link

Related Articles

Back to top button