പന്ത് വിലക്കിന്റെ വക്കിൽ
ഡൽഹി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ടീമായ ഡൽഹി ക്യാപ്പിറ്റൽസിന്റെ ക്യാപ്റ്റൻ ഋഷഭ് പന്ത് വിലക്കിന്റെ വക്കിൽ. രണ്ടു മത്സരങ്ങളിൽ ഡൽഹി ടീം കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴ ശിക്ഷ നേരിട്ടിരുന്നു. ഒരിക്കൽകൂടി നിയമലംഘനം ആവർത്തിച്ചാൽ പന്തിന് ഒരു മത്സരത്തിൽ വിലക്ക് നേരിടേണ്ടിവരും. ചെന്നൈ സൂപ്പർ കിംഗ്സിനെതിരേയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേയുമാണ് ഡൽഹി ഐപിഎൽ ഓവർ നിയമം ലംഘിച്ചത്.
ആദ്യ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് 12 ലക്ഷം പിഴ ലഭിച്ച പന്തിന്, രണ്ടാം തവണയും കുറ്റം ആവർത്തിച്ചതോടെ 24 ലക്ഷം രൂപയാണ് ശിക്ഷ ലഭിച്ചത്. അതേസമയം, 15 മാസത്തെ ഇടവേളയ്ക്കുശേഷം ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന പന്ത് മികച്ച ഫോമിലാണ്. ചെന്നൈക്കും കോൽക്കത്തയ്ക്കുമെതിരേ പന്ത് അർധസെഞ്ചുറി നേടി.
Source link