SPORTS

20 ല​​ക്ഷം വ​​സൂ​​ൽ


2022 ഐ​​സി​​സി അ​​ണ്ട​​ർ 19 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ ക​​പ്പ് സ്വ​​ന്ത​​മാ​​ക്കി​​യ​​പ്പോ​​ൾ ടീ​​മി​​ന്‍റെ ടോ​​പ് സ്കോ​​റ​​റാ​​യി​​രു​​ന്നു അം​​ക്രി​​ഷ് രം​​ഘു​​വം​​ശി. ആ​​റ് ഇ​​ന്നിം​​ഗ്സി​​ൽ രം​​ഘു​​വം​​ശി ലോ​​ക​​ക​​പ്പി​​ൽ നേ​​ടി​​യ​​ത് 278 റ​​ണ്‍​സ്. 2023-24 സീ​​സ​​ണി​​ൽ മും​​ബൈ​​ക്കു​​വേ​​ണ്ടി ലി​​സ്റ്റ് എ, ​​ട്വ​​ന്‍റി-20 അ​​ര​​ങ്ങേ​​റ്റം ര​​ഘു​​വം​​ശി ന​​ട​​ത്തി. അ​​തോ​​ടെ 2024 ഐ​​പി​​എ​​ൽ ലേ​​ല​​ത്തി​​ൽ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സ് ഈ ​​പ​​തി​​നെ​​ട്ടു​​കാ​​ര​​നെ സ്വ​​ന്ത​​മാ​​ക്കി. വെ​​റും 20 ല​​ക്ഷം രൂ​​പ​​യ്ക്കാ​​യി​​രു​​ന്നു ര​​ഘു​​വം​​ശി​​യെ കെ​​കെ​​ആ​​ർ ലേ​​ല​​ത്തി​​ലെ​​ടു​​ത്ത​​ത്. ഡ​​ൽ​​ഹി​​യി​​ൽ ജ​​നി​​ച്ച ര​​ഘു​​വം​​ശി, ക്രി​​ക്ക​​റ്റി​​നാ​​യി മും​​ബൈ​​യി​​ലേ​​ക്ക് കു​​ടും​​ബ സ​​മേ​​തം ചേ​​ക്കേ​​റി​​യ​​താ​​ണ്. ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സി​​ന് എ​​തി​​രേ വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്തു ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ര​​ഘു​​വം​​ശി​​ക്ക് അ​​ര​​ങ്ങേ​​റാ​​ൻ അ​​വ​​സ​​രം ല​​ഭി​​ച്ചു. മാ​​ത്ര​​മ​​ല്ല, മൂ​​ന്നാം ന​​ന്പ​​റാ​​യി ക്രീ​​സി​​ലെ​​ത്താ​​നും അ​​വ​​സ​​രം കി​​ട്ടി. ല​​ഭി​​ച്ച അ​​വ​​സ​​രം മു​​ത​​ലാ​​ക്കി​​യ ര​​ഘു​​വം​​ശി 27 പ​​ന്തി​​ൽ 54 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്തു.

മൂ​​ന്ന് സി​​ക്സും അ​​ഞ്ച് ഫോ​​റും ഉ​​ൾ​​പ്പെ​​ടെ​​യാ​​യി​​രു​​ന്നു അ​​ര​​ങ്ങേ​​റ്റ ഇ​​ന്നിം​​ഗ്സ്. ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ര​​ണ്ടാ​​മ​​ത് സ്കോ​​റാ​​യി​​രു​​ന്നു കെ​​കെ​​ആ​​ർ ഡ​​ൽ​​ഹി​​ക്കെ​​തി​​രേ പ​​ടു​​ത്തു​​യ​​ർ​​ത്തി​​യ​​ത് (272/7). മ​​ത്സ​​ര​​ത്തി​​ൽ 106 റ​​ണ്‍​സി​​ന്‍റെ ആ​​ധി​​കാ​​രി​​ക ജ​​യ​​വും സ്വ​​ന്ത​​മാ​​ക്കി. അ​​ര​​ങ്ങേ​​റ്റ​​ത്തി​​ൽ എ​​ല്ലാം​​കൊ​​ണ്ടും ര​​ഘു​​വം​​ശി​​ക്ക് സ​​ന്തോ​​ഷം…


Source link

Related Articles

Back to top button